മുംബൈ:മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ വാഗ്ലെ എസ്റ്റേറ്റ് പ്രദേശത്ത് 30 വർഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണു. ഡിസൂസ വാദിയിലെ ശിവ ഭുവൻ കെട്ടിടത്തിലെ ഒന്നാം നിലയുടെ ഭാഗമാണ് തകർന്ന് വീണത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.
താനെയിൽ കെട്ടിടം തകർന്ന് വീണു; ആളപായമില്ല - മഹാരാഷ്ട്ര
വെള്ളിയാഴ്ച പുലർച്ചെ 5.30ന് ആയിരുന്നു സംഭവം.
മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്ന് വീണു; ആളപായമില്ല
Also read: താനെ മോഷണക്കേസ്; മൂന്ന് പേർ അറസ്റ്റിൽ
അധികൃതർ കെട്ടിടത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ഇതേത്തുടർന്ന് സമീപവാസികളെ ഒഴിപ്പിച്ച് ഒരു സ്കൂളിലേക്ക് മാറ്റിയതായി താനെ സിവിൽ ബോഡി പ്രാദേശിക ദുരന്തനിവാരണ സെൽ മേധാവി സന്തോഷ് കദം പറഞ്ഞു.അഗ്നിശമന സേന,പ്രാദേശിക ദുരന്തനിവാരണ സെൽ ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്തു.