ഹൈദരാബാദ്: ദീപാവലിയോടനുബന്ധിച്ച് ഹൈദരാബാദിൽ നടന്ന സദർ ആഘോഷത്തിൽ പ്രധാന ആകർഷണമായി 35 കോടി വിലമതിക്കുന്ന പോത്ത്. കൈരത്താബാദ് സ്വദേശിയായ മധു യാദവിന്‍റെ നേതൃത്വത്തിൽ മുൻസിപ്പൽ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കന്നുകാലികളുടെ പ്രദർശനത്തിലാണ് കോടിക്കിലുക്കവുമായി ഗരുഡ എന്ന പോത്ത് താരമായി മാറിയത്.
ദീപാവലി ആഘോഷത്തിൽ താരമായി ഗരുഡ എന്ന പോത്ത്, വില 35 കോടി - സദർ ആഘോഷം
പാൽ, പിസ്‌ത, ബദാം, കശുവണ്ടി, ആപ്പിൾ, കോഴിമുട്ട, ചെറുപയർ, ഉലുവ, നിലക്കടല, ബീറ്റ്‌റൂട്ട് എന്നിവയാണ് പോത്തിന്‍റെ ഭക്ഷണം
പ്രദർശനത്തിൽ ഹരിയാനയിൽ നിന്നുള്ള രാജു എന്ന പോത്ത് അക്രോബാറ്റിക്‌സ് ചലനങ്ങൾ കൊണ്ട് കാണികളെ വിസ്‌മയിപ്പിച്ചെങ്കിലും ഗരുഡ തന്നെയായിരുന്നു സൂപ്പർ സ്റ്റാർ. 20 ദിവസങ്ങൾക്ക് മുൻപ് ഹൈമദ് ആലം ഖാൻ എന്നയാളിൽ നിന്നാണ് താൻ 35 കോടി രൂപയ്‌ക്ക് പോത്തിനെ വാങ്ങിയതെന്ന് മധു യാദവ് പറഞ്ഞു.
ബീജത്തിന്‍റെ ഗുണനിലവാരം അനുസരിച്ചാണ് പോത്തിന്‍റെ വില നിശ്ചയിക്കുക. അതിനാൽ തന്നെ പാൽ, പിസ്‌ത, ബദാം, കശുവണ്ടി, ആപ്പിൾ, കോഴിമുട്ട, ചെറുപയർ, ഉലുവ, നിലക്കടല, ബീറ്റ്‌റൂട്ട് എന്നിവ അടങ്ങിയ പ്രത്യേക ഭക്ഷണമാണ് പോത്തിന് നൽകുന്നതെന്നും മധു വ്യക്‌തമാക്കി.