ന്യൂഡല്‍ഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച 12 മണിക്കൂറിലേറെ നീണ്ടു.
ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്‍റിന്‍റെ ഊ വര്‍ഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി, ഇന്ത്യയുടെ വളര്‍ച്ചയില്‍ ആഗോള നിക്ഷേപക സമൂഹത്തിനുള്ള വിശ്വാസത്തിന്‍റെ തെളിവാണ് നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ഏഴ് മാസങ്ങളിൽ 48 ബില്യൺ ഡോളർ നിക്ഷേപം രാജ്യത്തെത്തിയതെന്ന് പറഞ്ഞു.