കേരളം

kerala

ETV Bharat / bharat

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നാളെ മുതല്‍ ; ജമ്മു കശ്‌മീരിനായുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും - parliament session resumes from monday

കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ, ആദ്യ ഘട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായി ലോക്‌സഭയും രാജ്യസഭയും രാവിലെ 11 മണി മുതൽ ചേരും

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം രണ്ടാം ഘട്ടം  ജമ്മു കശ്‌മീർ ബജറ്റ് അവതരണം  പാർലമെന്‍റ് സമ്മേളനം  parliament budget session latest  parliament session resumes from monday  jammu kashmir budget finance minister
പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം നാളെ മുതല്‍; ജമ്മു കശ്‌മീരിനായുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിയ്ക്കും

By

Published : Mar 13, 2022, 6:01 PM IST

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം തിങ്കളാഴ്‌ച ആരംഭിക്കും. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ടിലെ പലിശ നിരക്ക് കുറയ്ക്കല്‍, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചേക്കും.

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന് വേണ്ടിയുള്ള ബജറ്റ് നിർദേശങ്ങൾക്കും ബജറ്റ് അവതരണത്തിനും പാർലമെന്‍റിന്‍റെ അംഗീകാരം നേടുകയാണ് സർക്കാരിന്‍റെ പ്രധാന അജണ്ട. ജമ്മു കശ്‌മീരിനായുള്ള ബജറ്റ് ലോക്‌സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഭരണഘടന പട്ടികവർഗ ഉത്തരവ് ഭേദഗതി ബില്ലും ലോക്‌സഭയില്‍ അവതരിപ്പിക്കും.

കൊവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ, ആദ്യ ഘട്ടത്തില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് ഷിഫ്‌റ്റുകള്‍ക്ക് പകരം ലോക്‌സഭയും രാജ്യസഭയും രാവിലെ 11 മണി മുതൽ ചേരും. ജനുവരി 29ന് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ആരംഭിച്ചത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനും കേന്ദ്ര ബജറ്റിനുമുള്ള നന്ദിപ്രമേയ ചർച്ചകൾ നടന്നു.

Also read: സൂര്യോര്‍ജം ഭക്ഷണമാക്കിയ ഹീര രത്തന്‍ മനേക് അന്തരിച്ചു

അതേസമയം, പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുന്നതിന് മറ്റ് പാർട്ടികളുമായി ചേര്‍ന്ന് പ്രവർത്തിക്കുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ പാർട്ടിയുടെ പാർലമെന്‍ററി നയരൂപീകരണ സമിതി ചേര്‍ന്നതിന് ശേഷമായിരുന്നു പ്രതികരണം.

യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കല്‍ - സുരക്ഷ, പണപ്പെരുപ്പം, തൊഴിലില്ലായ്‌മ, സർക്കാർ വാഗ്‌ദാനം ചെയ്‌ത, കർഷകർക്കുള്ള താങ്ങുവില തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

ABOUT THE AUTHOR

...view details