ജനുവരി 30 ന് സർവകക്ഷി യോഗം ചേരും - സർവകക്ഷി യോഗം
വെർച്വലായി നടക്കുന്ന യോഗത്തിൽ എല്ലാ പാർട്ടി നേതാക്കൾക്കും ക്ഷണമുണ്ട്. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്
ന്യൂഡൽഹി:കേന്ദ്ര ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30ന് സർവകക്ഷി യോഗം ചേരും. വെർച്വലായി നടക്കുന്ന യോഗത്തിൽ എല്ലാ പാർട്ടി നേതാക്കൾക്കും ക്ഷണമുണ്ട്. പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 29 മുതൽ ആരംഭിക്കും. രണ്ട് ഭാഗങ്ങളായാണ് ഇത് നടക്കുക. ആദ്യ ഭാഗം ഫെബ്രുവരി 15 ന് സമാപിക്കും. രണ്ടാം ഭാഗം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെ നടക്കും. ലോക്‌സഭാ സ്‌പീക്കർ ഓം ബിർല ബജറ്റ് സെഷൻ സംബന്ധിച്ച് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.