കേരളം

kerala

ETV Bharat / bharat

റെയിൽവേയ്‌ക്ക് 2.40 ലക്ഷം കോടി; ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതം

2013-14 സാമ്പത്തിക വർഷത്തിൽ അനുവദിച്ച വിഹിതത്തിന്‍റെ ഒമ്പത് ഇരട്ടിയാണിത്

budget  Budget 2023  Budget 2023 Railway  Budget 2023  Live economic survey 2023  India Budget 2023  budget session 2023  parliament budget session 2023  nirmala sitharaman budget  union budget of india  Economic Survey new  ബജറ്റ് 2023  കേന്ദ്ര ബജറ്റ് 2023  ഭാരത് ബജറ്റ് 2023  നിർമല സീതാരാമൻ  ബജറ്റ് റെയിൽവേ
റെയിൽവേയ്‌ക്ക് 2.40 ലക്ഷം കോടി

By

Published : Feb 1, 2023, 11:38 AM IST

Updated : Feb 1, 2023, 1:23 PM IST

ന്യൂഡൽഹി:കേന്ദ്ര ബജറ്റിൽ റെയിൽവേയ്‌ക്ക് 2.40 ലക്ഷം കോടി രൂപ അനുവദിച്ച് ധനമന്ത്രി നിർമല സീതാരാമൻ. റെയിൽവേയ്‌ക്ക് നൽകുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിഹിതമാണിത്. 2013-14ൽ റെയിൽവേയ്‌ക്ക് അനുവദിച്ച തുകയുടെ 9 മടങ്ങാണിത്.

ബജറ്റിൽ തുക വകയിരുത്തിയതോടെ രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫർ, തേജസ് തുടങ്ങിയ പ്രീമിയർ ട്രെയിനുകളുടെ ആയിരത്തിലധികം കോച്ചുകൾ നവീകരിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. ഈ കോച്ചുകളുടെ ഇന്‍റീരിയർ ആധുനിക രൂപത്തിലും മികച്ച യാത്രാ സൗകര്യത്തിനും വേണ്ടി മെച്ചപ്പെടുത്തും.

ട്രെയിനുകൾ വേഗത്തിലാക്കാനും കൂടുതൽ സ്ഥലങ്ങളിൽ വന്ദേ ഭാരത് എക്‌സ്‌പ്രസ് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. 2023 ഓഗസ്റ്റിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ സര്‍വീസ് നടത്തുന്നതിനാണ് ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണത്തിനുള്ള ടെൻഡർ ഉടൻ നൽകുമെന്നാണ് പ്രതീക്ഷ.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് 100 വിസ്റ്റാഡോം കോച്ചുകൾ കൂടി നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്. 35 ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ട്രെയിനുകൾ, സൈഡ് എൻട്രി ഉള്ള 4,500 ഓട്ടോമൊബൈൽ കാരിയർ കോച്ചുകൾ, 5,000 എൽഎച്ച്ബി കോച്ചുകൾ, 58,000 വാഗണുകൾ എന്നിവ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.

2022-23 ലെ കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 1.4 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരുന്നത്. അതിൽ 1.37 ലക്ഷം കോടി രൂപ മൂലധന ചെലവിനും 3,267 ലക്ഷം കോടി രൂപ റവന്യു ചെലവുകൾക്കുമായി നീക്കിവച്ചിരുന്നു.

Last Updated : Feb 1, 2023, 1:23 PM IST

ABOUT THE AUTHOR

...view details