ന്യൂഡൽഹി:രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റിൽ ഭക്ഷ്യസുരക്ഷയ്‌ക്ക് രണ്ട് ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതൽ രണ്ട് ലക്ഷം കോടി രൂപ ചെലവിൽ പിഎംജികെഎയ്ക്ക് കീഴിൽ പാവപ്പെട്ടവർക്ക് സൗജന്യ ധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് ധനമന്ത്രി. 81 കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷധാന്യം സൗജന്യമായി ലഭ്യമാക്കാനാണ് പദ്ധതി.
ഭക്ഷ്യസുരക്ഷയ്‌ക്ക് 2 ലക്ഷം കോടി
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ ജനുവരി ഒന്ന് മുതൽ മുൻഗണനാ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നു.
ഭക്ഷ്യസുരക്ഷയും ഭക്ഷ്യസംസ്‌കരണവും
ഇതിനായി രണ്ട് ലക്ഷം കോടി രൂപ ചെലവാകുമന്നാണ് കരുതുന്നത്. ചോളം, റാഗി, ചാമ, തിന, തുടങ്ങിയ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിൽ ഒരു വർഷത്തേക്ക് എല്ലാ അന്ത്യോദയയ്ക്കും മുൻഗണനാ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതി ജനുവരി ഒന്ന് മുതൽ നടപ്പിലാക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
Last Updated : Feb 1, 2023, 2:47 PM IST