കേരളം

kerala

ETV Bharat / bharat

UNION BUDGET 2023: ഇടത്തരക്കാരുടെ മുഖത്തും ചിരി വിടരുമോ..? പ്രതീക്ഷയേകി കേന്ദ്ര ധനമന്ത്രിയുടെ വാക്കുകള്‍ - ധനമന്ത്രി നിര്‍മല സീതാരാമന്‍

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബജറ്റില്‍ രാജ്യത്തെ ഇടത്തരക്കാര്‍ക്ക് പ്രയോജനപ്പെടാന്‍ സാധ്യതയുള്ള വിവിധ നിര്‍ദേശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണുള്ളത്.

Budget 2023  Budget Expectations and Key announcements  Budget Expert Opinions  Union Budget  Union Budget 2023  India FinMin  r nirmala sitaraman about indias middle class  budget 2023 and middle class  nirmala sitaraman  കേന്ദ്ര ധനമന്ത്രി  കേന്ദ്ര ബജറ്റ് 2023  ബജറ്റ് 2023  രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്  ബജറ്റ്  ധനമന്ത്രി നിര്‍മല സീതാരാമന്‍  കേന്ദ്രബജറ്റും ഇന്ത്യയിലെ ഇടത്തരക്കാരും
nirmala sitaraman

By

Published : Jan 27, 2023, 4:12 PM IST

ന്യൂഡല്‍ഹി:ഫെബ്രുവരി ഒന്നിന് ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പരിഗണനയില്‍ എന്തെല്ലാം വിഷയങ്ങളാണ് ഉണ്ടാകുക എന്ന ആകാംക്ഷയിലാണ് രാജ്യം. ഇത്തവണത്തെ ബജറ്റില്‍ രാജ്യത്തെ ഇടത്തരക്കാര്‍ക്ക് പ്രയോജനകരമാകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അയച്ച നിര്‍ദേശങ്ങള്‍ ധനമന്ത്രാലയം പരിശോധിച്ച് വരികയാണ്.

2014 ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി തന്‍റെ ആദ്യ ബജറ്റില്‍ നിശ്ചയിച്ച 2.5 ലക്ഷം രൂപയില്‍ നിന്ന് ആദായ നികുതി ഇളവ് പരിധി ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടില്ല. കൂടാതെ രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തിലെത്തിയത് മുതല്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയായി തന്നെ തുടരുകയാണ്. ഇളവ് പരിധിയും സ്റ്റാൻഡേർഡ് ഡിഡക്ഷനും വർധിപ്പിച്ചാല്‍ പണപ്പെരുപ്പം മൂലം ശമ്പളം വാങ്ങുന്ന ഇടത്തരക്കാര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം.

മധ്യവര്‍ഗത്തിന് പ്രതീക്ഷയേകി മന്ത്രിയുടെ വാക്കുകള്‍:രാജ്യത്തെ മധ്യവര്‍ഗം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയാമെന്ന ധനമന്ത്രി നിര്‍മല സീതാരാമന്‍റെ പ്രസ്‌താവന വരാനിരിക്കുന്ന ബജറ്റില്‍ ഈ വിഭാഗത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. 'ഞാനും ഒരു ഇടത്തരം കുടുംബത്തില്‍പ്പെട്ടയാളാണ്. അതുകൊണ്ട് തന്നെ അവരനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ മനസിലാക്കാന്‍ എനിക്ക് കഴിയും' എന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്.

രണ്ടാം മോദി സര്‍ക്കാര്‍ ഇടത്തരക്കാര്‍ക്ക് മേല്‍ പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടാതെ ജീവിത സൗകര്യങ്ങൾ ഉയര്‍ത്തുന്നതിനായി 27 നഗരങ്ങളിൽ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക, 100 സ്‌മാർട്ട് സിറ്റികൾ നിർമിക്കുക തുടങ്ങിയ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. അതേസമയം, രാജ്യത്തെ ജനസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ മധ്യവര്‍ഗ ജനവിഭാഗത്തിന് വേണ്ടി സര്‍ക്കാരിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്.

'ഇടത്തരക്കാരായ നിക്ഷേപകര്‍ക്ക് നേട്ടം':ആദായ നികുതിയിലെ വകുപ്പ് 80 സിയ്‌ക്ക് (ഈ വകുപ്പ് അനുസരിച്ച് നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും പരമാവധി ഒന്നര ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും) കീഴില്‍ വരുന്ന ലൈഫ് ഇൻഷുറൻസ്, എഫ്‌ഡി, ബോണ്ടുകൾ, ഹൗസിങ്, പിപിഎഫ് എന്നിവയുടെ നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ധനമന്ത്രാലയം പരിശോധിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്കുള്ള പേയ്‌മെന്‍റും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. മൂലധന വിപണിയില്‍ (കാപിറ്റല്‍ മാര്‍ക്കറ്റിങ്) നിക്ഷേപം ആരംഭിച്ച ഇടത്തരക്കാരായ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മൂലധന നേട്ട നികുതി നിയമങ്ങൾ സർക്കാർ ലളിതമാക്കിയേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലൈഫ് ഇൻഷുറൻസിനുള്ള വ്യവസ്ഥ, വാർഷിക വരുമാനത്തിനുള്ള നികുതി ഇളവ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾക്കുള്ള ഉയർന്ന കിഴിവുകൾ എന്നിവ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് മേഖല പ്രത്യേക നികുതി ഇളവിന് വേണ്ടി വാദിക്കുന്നുണ്ട്. ബജറ്റില്‍ ഇന്‍ഷുറന്‍സ് വിഭാഗത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ 80 സിക്ക് താഴെയുള്ള പരിധിയിൽ വർധനവുണ്ടായാല്‍ ടേം ഇൻഷുറൻസ് അല്ലെങ്കിൽ മറ്റ് സംരക്ഷണ പദ്ധതികളും വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുടുംബത്തിന്‍റെ പ്രധാന വരുമാന മാര്‍ഗമായ വ്യക്തി അകാലത്തില്‍ മരണപ്പെടുകയാണെങ്കില്‍ ഇതിലൂടെ അവര്‍ക്ക് ആവശ്യമായ സാമ്പത്തിക പരിരക്ഷ നല്‍കാന്‍ സാധിക്കുമെന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസ് എംഡിയും സിഇഒയുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.

ABOUT THE AUTHOR

...view details