ന്യൂഡല്‍ഹി:തൊഴില്‍ പരിശീലനം നല്‍കുന്ന പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൂന്ന് ലക്ഷം യുവാക്കൾക്ക് തൊഴില്‍ പരിശീലനം നല്‍കും. കൂടാതെ 47 ലക്ഷം യുവാക്കള്‍ക്ക് മൂന്ന് വര്‍ഷം സ്റ്റൈപ്പന്‍റ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
തൊഴില്‍ മേഖല: 3 ലക്ഷം യുവാക്കൾക്ക് തൊഴില്‍ പരിശീലനം, 20 നൈപുണ്യ വികസന കേന്ദ്രങ്ങൾ - നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം
ടൂറിസം മേഖല വികസിക്കുന്നതിലൂടെയും ഗ്രീന്‍ ഗ്രോത്ത് പദ്ധതിയിലൂടെയും രാജ്യത്തെ യുവാക്കള്‍ക്കായി കൂടുതല്‍ തൊഴില്‍ സാധ്യത ഉറപ്പാക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.
![തൊഴില്‍ മേഖല: 3 ലക്ഷം യുവാക്കൾക്ക് തൊഴില്‍ പരിശീലനം, 20 നൈപുണ്യ വികസന കേന്ദ്രങ്ങൾ budget budget 2023 Union Budget 2023 parliament budget session 2023 budget session 2023 Budget 2023 Live union budget of india nirmala sitharaman budget Union Budget employment sector തൊഴില്‍ മേഖല ബജറ്റ് കേന്ദ്ര ബജറ്റ് കേന്ദ്ര ബജറ്റ് തൊഴില്‍ മേഖല കേന്ദ്ര ബജറ്റ് 2023 നിര്‍മല സീതാരാമന്‍ ബജറ്റ് പ്രഖ്യാപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17635149-thumbnail-3x2-job.jpg)
employment sector
യൂണിയൻ ബജറ്റ് 2023 ൽ തൊഴില്‍ മേഖലയിലെ പ്രഖ്യാപനങ്ങൾ
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കണ്ടെത്താന്‍ 20 നൈപുണ്യ വികസന കേന്ദ്രങ്ങൾ തുറക്കും. ടൂറിസം മേഖലയിലെ വികസനത്തിലൂടെയും ഗ്രീന്‍ ഗ്രോത്ത് പദ്ധതിയിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
Last Updated : Feb 1, 2023, 3:35 PM IST