ശ്രീനഗർ:കശ്‌മീരിൽ സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ളവയും പ്രദേശത്ത് നിന്ന് സേന പിടിച്ചെടുത്തിട്ടുണ്ട്.
കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - തീവ്രവാദികളെ സൈന്യം വധിച്ചു
കശ്‌മീരിൽ ഈ മാസം സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്.
![കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു Budgam encounter Kashmir gunfight update Zaloosa encounter update J&K encounter militant killed in Budgam കശ്‌മീരിൽ ഏറ്റുമുട്ടൽ തീവ്രവാദികളെ സൈന്യം വധിച്ചു കശ്‌മീർ വാർത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14118465-296-14118465-1641522844441.jpg)
കശ്‌മീരിൽ ഏറ്റുമുട്ടൽ
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സിആർപിഎഫും സംയുകതമായി നടത്തിയ തെരച്ചിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കശ്‌മീരിൽ ഈ മാസം സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്. 12 തീവ്രവാദികളെ ഇതുവരെ സൈന്യം വധിച്ചു.
ALSO READ പഞ്ചാബിലുണ്ടായ സുരക്ഷ വീഴ്‌ച; സംസ്ഥാന പൊലീസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം