ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ബുദ്ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ പിടിയില്‍. നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്)-ലഷ്‌കർ-ഇ-ത്വയ്യ്ബ (എൽഇടി) എന്നിവയുടെ പ്രവര്‍ത്തകരാണ് ഇവര്‍. തഹസിൽദാര്‍ ഓഫിസ് ജീവനക്കാരനായ രാഹുൽ ഭട്ട്, നടന്‍ അമ്രീൻ ഭട്ട് എന്നിവരുടേത് ഉള്‍പ്പെടെ നിരവധി കൊലപാതകങ്ങളില്‍ പങ്കുള്ള ഭീകരന്‍ ലത്തീഫ് റാത്തറും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് കശ്‌മീർ സോൺ പൊലീസ് പറഞ്ഞു.
ബുദ്‌ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍: മൂന്ന് ഭീകരര്‍ പിടിയില്‍ - ദേശീയ വാര്‍ത്തകള്‍
ജമ്മു കശ്‌മീരിലെ ബുദ്ഗാം മേഖലയിലാണ് ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്)-ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) എന്നിവയുടെ മൂന്ന് പ്രവര്‍ത്തകരെയാണ് സേന പിടികൂടിയത്
ബുദ്ഗാം ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരര്‍ പിടിയില്‍
മെയ് 12നാണ് രാഹുല്‍ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അമ്രീന്‍ ഭട്ട് മെയ് 26നും വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്‌ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പിടിക്കപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും സേന പിടികൂടി.
Also Read തഹസിൽദാര്‍ ഓഫിസിൽ തീവ്രവാദി വെടിവയ്‌പ്പ്; റവന്യു വകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു