ലഖ്‌നൗ :അടുത്തവർഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറൽ സെക്രട്ടറി സതീഷ് മിശ്ര. മറ്റ് പാർട്ടികളുമായി സഖ്യത്തിന് ഇല്ല. ഇക്കാര്യം മുമ്പേ വ്യക്തമാക്കിയതാണ്. ഒറ്റയ്ക്ക് മത്സരിച്ച് സർക്കാർ രൂപീകരിക്കണമെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്‌പി - Utter pradesh election news
നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സഖ്യത്തിന് തയ്യാറാണെന്ന കോൺഗ്രസിന്‍റെ പ്രസ്‌താവനയോടായിരുന്നു പ്രതികരണം
ഉത്തർ പ്രദേശിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി
READ MORE:യുപിയിൽ സഖ്യം; മുൻഗണന പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനെന്ന് കോൺഗ്രസ്
നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സഖ്യത്തിന് ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. കോൺഗ്രസ് തുറന്ന നിലപാട് സ്വീകരിക്കുമെന്നും തങ്ങളെ സമീപിക്കുന്ന ഏതൊരു പാർട്ടിയുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വവും വിശദീകരിച്ചിരുന്നു. ഇതോടായിരുന്നു ബിഎസ്‌പിയുടെ പ്രതികരണം.