ലഖ്‌നൗ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ ബിഎസ്‌പി ഒറ്റയ്‌ക്ക് മത്സരിക്കും. കേരളം, പശ്ചിമ ബംഗാള്‍, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബിഎസ്‌പി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അവരുടെ മികച്ച പ്രവര്‍ത്തനം സംസ്ഥാനങ്ങളില്‍ കാഴ്‌ചവെക്കണമെന്നും ബിഎസ്‌പി ദേശീയ അധ്യക്ഷ മായാവതി പറഞ്ഞു.
കേരളമടക്കം നാലിടത്ത് ബിഎസ്‌പി ഒറ്റയ്‌ക്ക് മത്സരിക്കും - Mayawati
ജാതി ചിന്തയും മുതലാളിത്ത മനോഭാവവുമുള്ളവര്‍ അധികാരത്തിലുള്ളടിത്തോളം കാലം അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് സാമ്പത്തിക-സാമൂഹിക വളര്‍ച്ചയുണ്ടാകില്ലെന്ന് മായാവതി.
ബിഎസ്‌പിയുടെ സ്ഥാപകനായ കാന്‍ഷി റാമിന്‍റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. പട്ടിക ജാതി-പട്ടിക വര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളെ മുന്നോട്ട് നയിക്കാന്‍ പ്രവര്‍ത്തച്ചിട്ടുള്ള ഏക പാര്‍ട്ടി ബിഎസ്‌പിയാണ്. തെരഞ്ഞെടുപ്പ് റാലികളിലും പൊതു സമ്മേളനങ്ങളിലും കാന്‍ഷി റാമിനെയും ബിആര്‍ അംബേദ്ക്കറിനേയും കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംസാരിക്കുന്നു എന്നാല്‍ ജാതി ചിന്തയും മുതലാളിത്ത മനോഭാവവുമുള്ളവര്‍ അധികാരത്തിലുള്ളിടത്തോളം കാലം അടിസ്ഥാന വര്‍ഗ ജനങ്ങള്‍ക്ക് സാമ്പത്തിക-സാമൂഹിക വളര്‍ച്ചയുണ്ടാകില്ലെന്നും മായാവതി പറഞ്ഞു.