ബിഎസ്പി നേതാവ് മായാവതിയുടെ പിതാവ് അന്തരിച്ചു - പ്രഭു ദയാല്‍
ദയാലിന് നിത്യശാന്തി നേരുന്നതായി ഉത്തര്‍ പ്രദേശ് മുന്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
![ബിഎസ്പി നേതാവ് മായാവതിയുടെ പിതാവ് അന്തരിച്ചു BSP leader Mayawati's father dies മായാവതിയുടെ പിതാവ് അന്തരിച്ചു മായാവതി ബിഎസ്പി നേതാവ് പ്രഭു ദയാല്‍ പ്രഭു ദയാല്‍ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9597924-4-9597924-1605803785349.jpg)
മായാവതിയുടെ പിതാവ് അന്തരിച്ചു
ലക്നൗ:ബിഎസ്പി നേതാവ് മായാവതിയുടെ പിതാവ് പ്രഭു ദയാല്‍ (95) അന്തരിച്ചു. ഏറെകാലമായി ചികിത്സയിലായിരുന്നു. പാര്‍ട്ടി വക്താവാണ് ഇക്കാര്യം അറിയിച്ചത്. ദയാലിന് നിത്യശാന്തി നേരുന്നതായി ഉത്തര്‍ പ്രദേശ് മുന്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു. ആദരാഞ്ജലികള്‍ നേരുന്നതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. മായാവതിയുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.