കേരളം

kerala

ETV Bharat / bharat

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം, ബി.എസ്.പിയുടെ മുതിര്‍ന്ന അംഗങ്ങള്‍ പുറത്ത്

ലാൽജി വർമയെയും രാം അച്ചാൽ രാജ്ബറിനെയുമാണ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്‌

പാർട്ടി വിരുദ്ധ പ്രവർത്തനം  ബിഎസ്‌പി  BSP expels two senior leaders  anti-party' activities  ലാൽജി വർമ  രാം അച്ചാൽ രാജ്ബർ  ബഹുജൻ സമാജ്‌വാദി പാർട്ടി
പാർട്ടി വിരുദ്ധ പ്രവർത്തനം; രണ്ട്‌ മുതിർന്ന അംഗങ്ങളെ പുറത്താക്കി ബിഎസ്‌പി

By

Published : Jun 4, 2021, 7:18 AM IST

ലക്‌നൗ:പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട്‌ മുതിർന്ന നേതാക്കളെ പുറത്താക്കി ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി). മുതിർന്ന നേതാക്കളായ ലാൽജി വർമയെയും രാം അച്ചാൽ രാജ്ബറിനെയുമാണ്‌ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്‌. സംസ്ഥാന നിയമസഭയിൽ പാർട്ടിയുടെ നേതാവായിരുന്നു വർമ്മ. പകരം പുതിയ നേതാവായി ഷാ ആലം അലിയാസ്‌ ഗുഡ് ജമാലിയെ ബിഎസ്പി നിയമിച്ചു.

ALSO READ:ഇന്ത്യയ്ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കമല ഹാരിസ്; നന്ദിയറിയിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി‌എസ്‌പി മോശം പ്രകടനമാണ്‌ കാഴ്ചവച്ചിരുന്നത്‌. 19 സീറ്റുകൾ മാത്രമേ പാർട്ടിക്ക്‌ നേടാനായുള്ളൂ. ഇതിൽ 11 എം‌എൽ‌എമാർ പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചതിന്‌ ഏഴ് എം‌എൽ‌എമാരെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.

ABOUT THE AUTHOR

...view details