കേരളം

kerala

ETV Bharat / bharat

Dalit family killed in UP : 'യുപിയില്‍ ക്രമസമാധാന നില തകര്‍ന്നു'; രൂക്ഷ വിമര്‍ശനവുമായി മായാവതി - ദളിത് കുടുംബത്തിലെ 4 പേര്‍ കൊല്ലപ്പെട്ടത്

Dalit family killed in UP | ബുധനാഴ്‌ച രാത്രിയാണ് പ്രയാഗ്‌രാജില്‍ ദളിത് കുടുംബത്തിലെ 2 കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ ക്രൂരമായി കൊല്ലപ്പെട്ടത്

യുപി ദളിത് കുടുംബം കൊലപാതകം  മായവതി പ്രയാഗ്‌രാജ് കൊലപാതകം  ബിഎസ്‌പി യോഗി സര്‍ക്കാര്‍ വിമര്‍ശനം  Four of Dalit family killed in UP  mayawati Prayagraj dalit family murder  bsp president against UP govt latest
യുപിയില്‍ ക്രമസമാധാന നില തകര്‍ന്നു, ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മായാവതി

By

Published : Nov 27, 2021, 9:22 PM IST

ലക്‌നൗ: Dalit family killed in UP | പ്രയാഗ്‌രാജില്‍ ദളിത് കുടുംബം ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതി. സംഭവം ലജ്ജാകരമാണെന്നും ബിജെപി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമ സമാധാനം തകര്‍ന്നുവെന്നും മായാവതി കുറ്റപ്പെടുത്തി.

യുപിയിലെ പ്രയാഗ്‌രാജിൽ ദളിത് കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട സംഭവം വളരെ സങ്കടകരവും ലജ്ജാകരവുമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്നാണ് സംഭവം വ്യക്തമാക്കുന്നത്. എസ്‌പി സർക്കാരിന്‍റെ പാതയാണ് ബിജെപി ഇക്കാര്യത്തില്‍ പിന്തുടരുന്നതെന്നും ബിഎസ്‌പി അധ്യക്ഷ പറഞ്ഞു.

Also read: പ്രണയിച്ചതിന് ദളിത് യുവാവിനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

പ്രയാഗ്‌രാജിലെ 'ദബാങുകള്‍' ജനങ്ങളെ ഭയപ്പെടുത്തുകയാണ്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്നും ബിഎസ്‌പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം പ്രയാഗ്‌രാജിലെത്തി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചിരുന്നു.

പ്രയാഗ്‌രാജിലെ ഗോരി ഗ്രാമത്തില്‍ താമസിക്കുന്ന ദളിത് കുടുംബമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്‌ച രാത്രിയാണ് സംഭവം. അമ്പതുകാരന്‍, ഇയാളുടെ ഭാര്യ, പതിനാറുകാരിയായ മകള്‍ പത്തു വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന നാല് പേരെയും പ്രതികള്‍ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്.

'മേല്‍ജാതിക്കാരായ' അയല്‍വാസികളാണ് ദളിത് കുടുംബത്തെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല്ലപ്പെടുന്നതിന് മുന്‍പ് ബലാത്സംഗത്തിനിരയായെന്നും ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനകത്തും മറ്റുള്ളവരുടേത് മുന്‍വശത്തുമായി വ്യാഴാഴ്‌ച രാവിലെ കണ്ടെത്തുകയായിരുന്നു.

2019 മുതല്‍ അയല്‍വാസികള്‍ ഇവരുമായി ഭൂമി സംബന്ധിച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ വിഷയത്തില്‍ ഈ വർഷം സെപ്‌റ്റംബറില്‍ അയല്‍വാസികള്‍ ഇവരെ മര്‍ദിച്ചിരുന്നുവെന്നും ഇതിനെതിരെ കേസ് നല്‍കിയെങ്കിലും പൊലീസ് ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പതിനൊന്ന് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. എട്ട് പേർ ഇതുവരെ അറസ്റ്റിലായി. ചിലരെ ചോദ്യം ചെയ്‌തുവരികയാണെന്ന് പ്രയാഗ്‌രാജ് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details