ലഖ്‌നൗ: ഇന്ധനവില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്‌പി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി. രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്നും ജനങ്ങൾ സഹായത്തിനായി കേഴുകയാണെന്നും മായാവതി ട്വീറ്റ് ചെയ്‌തു. ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാർ നിശബ്‌ദമായി നിൽക്കുകയാണ്. എത്രയും പെട്ടന്ന് സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും മായാവതി ആവശ്യപ്പെട്ടു.
ഇന്ധനവില വർധനവിൽ സർക്കാരിനെ വിമർശിച്ച് ബിഎസ്‌പി - വിമർശിച്ച് ബിഎസ്‌പി
ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാർ നിശബ്‌ദമായി നിൽക്കുകയാണ്. സർക്കാർ എത്രയും പെട്ടന്ന് വിഷയത്തിൽ ഇടപെടണമെന്നും മായാവതി ആവശ്യപ്പെട്ടു.

ഇന്ധനവില വർധനവിൽ സർക്കാരിനെ വിമർശിച്ച് ബിഎസ്‌പി
രാജ്യത്തെ ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നികുതിയിൽ ഇളവ് വരുത്തി ഇന്ധന വില നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എക്‌സൈസ് തീരുവ കുറച്ചുകൊണ്ട് ഇന്ധനവില കുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പാർലമെന്‍റിൽ അറിയിച്ചു.