ന്യൂഡല്‍ഹി: The Border Security Force is celebrating its 57th Raising Day ഇന്ത്യൻ അതിര്‍ത്തി രക്ഷ സേനയ്ക്ക് 57 വയസ്. രാജ്യത്തിന്‍റെ അതിര്‍ത്തി സംരക്ഷണത്തിനും, അനധികൃത കടന്നുകയറ്റങ്ങളെ ചെറുക്കാനുമായി 1965 ഡിസംബര്‍ 1 നാണ് ബിഎഫ്എഫ് രൂപീകരിച്ചത്. ലോത്തിലെ തന്നെ ഏറ്റവും മികച്ച അതിര്‍ത്തി രക്ഷ സേനകളില്‍ ഒന്ന് എന്ന ഖ്യാതിയോടെയാണ് 57ാം സ്ഥാപക ദിനത്തില്‍ ബിഎസ്എഫ് രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ജമ്മു കശ്മീര്‍ മേഖലയില്‍ അന്താരാഷ്ട്ര അതിർത്തിയുടെ 192 കിലോമീറ്റർ ബിഎസ്എഫിന്‍റെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ സൈന്യത്തോടൊപ്പം നിയന്ത്രണരേഖയിലും ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണങ്ങള്‍ , കടന്നുകയറ്റങ്ങള്‍, അന്താരാഷ്ട്ര കള്ളക്കടത്തുകള്‍ തുടങ്ങി രാജ്യം നേരിട്ട വെല്ലുവിളികളെ എല്ലാം പരാജയപെടുത്തുന്നതില്‍ ബിഎസ്എഫ് പ്രധാന പങ്കു വഹിക്കുന്നു.
BSF raising day ഇന്ത്യയുടെ കാവലാൾ, ബിഎസ്എഫിന് 57 വയസ് - ഇന്ത്യൻ അതിര്‍ത്തി രക്ഷാ സേന
BSF 57th Raising Day അതിര്‍ത്തി സംരക്ഷണത്തിനും, അനധികൃത കടന്നുകയറ്റങ്ങളെ ചെറുക്കാനുമായി 1965 ഡിസംബര്‍ 1 നാണ് ബിഎഫ്എഫ് രൂപീകരിച്ചത്.
ബിഎസ്എഫ്
ALSO READ WORLD AIDS DAY 2021: ലോക എയ്‌ഡ്‌സ് ദിനം: പകരുന്നത് എങ്ങനെ തടയാം
2021 ജനുവരിയില്‍ അന്താരാഷ്ട്ര അതിർത്തിയിലെ രണ്ട് തുരങ്കങ്ങൾ കണ്ടെത്താനും പാകിസ്ഥാനിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങളെ നിക്ഷ്‌പ്രഭമാക്കാനും ബിഎസ്എഫിന് കഴിഞ്ഞു. കൊവിഡ് വ്യാപന സയത്ത് അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായതും ബിഎസ്എഫിന്‍റെ പ്രവര്‍ത്തനങ്ങളാണ്.