ജയ്‌പൂർ:രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘത്തെ അതിർത്തി സുരക്ഷ സേന (ബിഎസ്‌എഫ്) പരാജയപ്പെടുത്തി. ബുധനാഴ്‌ച രാത്രി പാകിസ്ഥാനിൽ നിന്നുള്ള രണ്ട് മയക്കുമരുന്ന് കള്ളക്കടത്തുകാർ ഇന്ത്യയിലെ കള്ളക്കടത്തു സംഘത്തിന് മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സുരക്ഷ സേനയുടെ പിടിയിലാകുമെന്നായപ്പോൾ ഇവർ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈവശമുണ്ടായിരുന്ന 56 കിലോഗ്രാം ഭാരമുള്ള 54 പാക്കറ്റ് ഹെറോയിൻ പിടിച്ചെടുത്തതായി ബിഎസ്എഫിന്‍റെ ബിക്കാനീർ സെക്ടർ ആസ്ഥാനത്തെ ഡിഐജി പുഷ്പേന്ദ്ര സിങ് റാത്തോഡ് അറിയിച്ചു.
ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബിഎസ്‌എഫ് തടഞ്ഞു
ബുധനാഴ്‌ച രാത്രി പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെ കള്ളക്കടത്ത് സംഘത്തിന് മയക്കുമരുന്ന് കൈമാറാൻ ശ്രമിക്കുകയായിരുന്നു. ഇരു സംഘവും ഓടിരക്ഷപ്പെട്ടതായും ഇവരുടെ കൈവശമുണ്ടായിരുന്ന 54 പാക്കറ്റ് ഹെറോയിൻ പിടിച്ചെടുത്തതായും ബിഎസ്എഫ് അറിയിച്ചു.
ഇന്തോ-പാക് അതിർത്തിയിലെ സീറോ ലൈനിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് പാകിസ്ഥാൻ കള്ളക്കടത്തുകാർ തമ്പടിച്ചിരിക്കുന്നത്. ബിഎസ്എഫിന്‍റെ മുന്നറിയിപ്പ് വെടിയൊച്ച കേട്ടപ്പോൾ ഇരുസംഘവും ഓടി രക്ഷപ്പെടുകയായിരുന്നു. 12 മുതൽ 15 കിലോമീറ്റർ വരെ അകലത്തിൽ ഇന്ത്യൻ കള്ളക്കടത്തുകാരുടെ കാൽപ്പാടുകൾ ബിഎസ്എഫ് കണ്ടെത്തിയതായും റാത്തോഡ് അറിയിച്ചു. അതേസമയം മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോയിലെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഘം ജോധ്പൂരിൽ നിന്ന് എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:അതിർത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ വെടിയേറ്റ പാക് പൗരന്‍ മരിച്ചു