ജയ്‌പൂർ:ഇന്ത്യയിലേയ്‌ക്ക് അതിർത്തി വഴി കടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാനി നുഴഞ്ഞുകയറ്റക്കാരെ അതിർത്തി രക്ഷ സൈന്യം (ബിഎസ്എഫ്) വധിച്ചു. രാജസ്ഥാനിലെ ബാർമർ ജില്ലയിലെ ബാർമർവാല ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം നടന്നത്. തിങ്കളാഴ്‌ച രാത്രിയാണ് അനധികൃതമായി രാജ്യത്തേയ്‌ക്ക് പ്രവേശിക്കാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് ജവാന്മാർ വെടിവച്ച് കൊലപ്പെടുത്തിയത്.
നുഴഞ്ഞുകടക്കാൻ ശ്രമം: രാജസ്ഥാൻ അതിർത്തിയില്‍ രണ്ട് പാകിസ്ഥാനികളെ ബിഎസ്എഫ് വധിച്ചു - പാകിസ്ഥാൻ
ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബിഎഫ്‌എസ് ജവാന്മാർ വെടിവച്ച് കൊലപ്പെടുത്തി.
ആദ്യം ഇവർക്ക് താക്കീത് നൽകിയെങ്കിലും വീണ്ടും അതിർത്തി ഔട്ട്‌പോസ്‌റ്റിലൂടെ കടക്കാൻ ശ്രമിക്കുകയായിരുന്നെന്നും അതിനാൽ വെടിവെക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സത്യേന്ദ്ര പാൽ സിംഗ് പറഞ്ഞു. ഗദ്രറോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പ്രദേശമാണിത്. സംഭവത്തിൽ ബിഎഫ്‌എസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.
കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാർ മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണോയെന്നും അതിർത്തി വഴി നിരോധിതവസ്‌തുക്കൾ എത്തിക്കാൻ ശ്രമിച്ചതാണോയെന്നും സുരക്ഷ സേന അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ശ്രീരംഗാനഗറിലെ ഇന്ത്യ - പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു പാകിസ്ഥാനിയെ അതിർത്തി രക്ഷ സേന വധിച്ചിരുന്നു. ശ്രീകരൺപൂരിന് സമീപമുള്ള ഹർമുഖ് പോസ്റ്റിലൂടെ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷ സേന ഇയാളെ വധിച്ചത്.