അഗർത്തല: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ ആദ്യ പ്രാദേശിക ഇൻസ്പെക്ടർ ജനറൽ യോഗം വെള്ളിയാഴ്ച അവസാനിച്ചു. ജൂൺ 7ന് ആരംഭിച്ച യോഗത്തിൽ ഇന്തോ-ബംഗ്ലാ അതിർത്തികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായ ട്രാൻസ്ബോർഡർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, കലാപ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ, അതിർത്തി ലംഘനം, അവയുടെ പ്രതിരോധ നടപടികൾ എന്നിവയെപ്പറ്റി ചർച്ച ചെയ്തു.കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇതാദ്യമായാണ് ടെലികോൺഫറൻസിങിലൂടെ ദ്വിവത്സര ചർച്ച നടന്നത്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ പ്രാദേശികതലയോഗം അവസാനിച്ചു - ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ പ്രാദേശികതലയോഗം അവസാനിച്ചു
ജൂൺ 7ന് ആരംഭിച്ച യോഗത്തിൽ ഇന്തോ-ബംഗ്ലാ അതിർത്തികൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു
![ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ പ്രാദേശികതലയോഗം അവസാനിച്ചു Tripura, BSF,BGN BSF Region Commanders BGB level virtual Border Coordination Conference ended border security force tripura ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ പ്രാദേശികതലയോഗം അവസാനിച്ചു ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12103260-417-12103260-1623458950477.jpg)
Also read: വീരമൃത്യു വരിച്ച ഭർത്താവിൽ നിന്ന് പ്രചോദനം; രാജ്യത്തെ സേവിക്കാൻ ഇനി നിതിക കൗൾ ധൗണ്ടിയാലും
ഇന്തോ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ സിംഗിൾ റോ വേലി നിർമാണം, സംയുക്ത ബോർഡർ മാനേജ്‌മെന്‍റ് പ്ലാൻ (സിബിഎംപി) എന്നിവയും യോഗം ചർച്ചചെയ്തു. അതിർത്തിയിൽ സമാധാനത്തിന്‍റെ അന്തരീക്ഷം നിലനിർത്താനും എന്തെങ്കിലും പ്രശ്‌നം ഗൗരവമുള്ളതായി തോന്നിയാൽ സൗഹാർദ്ദപരമായ പരിഹാരം കാണണമെന്ന് യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര അതിർത്തിയിൽ സമാധാനത്തിന്‍റെ അന്തരീക്ഷം നിലനിർത്തുന്നതിന് നടപടികൾ ആരംഭിക്കുമെന്നും ഇരു പ്രതിനിധികളുടെയും നേതാക്കൾ സമ്മതിച്ചു.