ന്യൂഡല്‍ഹി:പാകിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ അതിര്‍ത്തി രക്ഷ സേന (ബി.എസ്.എഫ്) വെടിവച്ച് കൊന്നു. പഞ്ചാബ് ഫിറോസ്പൂരിലെ അതിര്‍ത്തിയിലായിരുന്നു സംഭവം. പാകിസ്ഥാനില്‍ നിന്നും ഒരാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട ബിഎസ്എഫ് കെ എസ് വാല ഔട്ട് പോസ്റ്റിലെ സൈനികര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമം: ഒരാളെ സൈന്യം വധിച്ചു - പാക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് കൊന്നു
പഞ്ചാബ് ഫിറോസ്പൂരിലെ അതിര്‍ത്തിയിലായിരുന്നു സംഭവം. പാകിസ്ഥാനില്‍ നിന്നും ഒരാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട ബിഎസ്എഫ് കെ എസ് വാല ഔട്ട് പോസ്റ്റിലെ സൈനികര്‍ വെടി ഉതിര്‍ക്കുകയായിരുന്നു.
Also Read: 'വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും'; ഗേറ്റ് 2022 മാറ്റില്ലെന്ന് സുപ്രീം കോടതി
അതിര്‍ത്തി കടക്കുന്നത് തയാന്‍ ആദ്യം സൈന്യം ഇയാളെ ആക്രമിക്കാതെയാണ് വെടിയുതിര്‍ത്തത്. എന്നാല്‍ ഇയാള്‍ പ്രകോപനമുണ്ടാക്കി പിന്നെയും മുന്നോട്ട് വരികയായിരുന്നു. ഇതേടെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇനിയും ആരെങ്കിലും അതിര്‍ത്തി കടന്ന് എത്തിയോ എന്ന് പരിശോധിക്കുന്നതിന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തികടന്നുള്ള ഏത് ആക്രമണത്തേയും നേരിടാന്‍ സജ്ജമാണെന്ന് സേന അറിയിച്ചു.