കങ്കര്‍(ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ നടന്ന പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണ (ഐഇഡി) സ്‌ഫോടനത്തിൽ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐടിബിപി) ജവാന് വീരമൃത്യു. അതേസമയം നക്‌സലുകൾ സ്ഥാപിച്ച ഐഇഡി സ്‌ഫോടനത്തിൽ ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. കോയാലിബേഡ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കോയാലിബേഡ-പാനിഡോബിർ റോഡിൽ ഇന്ന് (07.10.2022) കാലത്ത് ഒമ്പതിനും പത്തിനുമിടയിലാണ് സംഭവം.
ഐഇഡി സ്‌ഫോടനത്തില്‍ ജവാന് വീരമൃത്യു; ഒരാള്‍ക്ക് പരിക്ക്, തെരച്ചില്‍ ആരംഭിച്ച് സേന - ബിഎസ്എഫ്
ഛത്തീസ്‌ഗഡിലെ കാങ്കറില്‍ പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണ (ഐഇഡി) സ്‌ഫോടനത്തില്‍ ജവാന് വീരമൃത്യു, ഒരാള്‍ക്ക് പരിക്ക്
ബിഎസ്എഫ് ജവാൻമാര്‍ കൂട്ടത്തില്‍ രോഗിയായ സഹപ്രവർത്തകന്‍റെ ചികിത്സയ്ക്കായി എത്തിയിരുന്നു. മോട്ടോർ സൈക്കിളുകളിലെത്തിയ ഇവര്‍ രോഗിയായ സഹപ്രവര്‍ത്തകനെ തിരികെ കോയാലിബേഡ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് സ്‌ഫോടനം നടന്നതും ഇതില്‍ ജവാന് പരിക്കേല്‍ക്കുകയും ചെയ്‌തത്. അതേസമയം പരിക്കേറ്റ ജവാനെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹത്തിന്‍റെ നില അപകടനില തരണം ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് രണ്ട് ഐഇഡികൾ സുരക്ഷാസേന ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ സ്ഫോടക വസ്‌തുക്കള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയുമാണ്.