ന്യൂഡൽഹി: അതിർത്തിയിൽ രണ്ട് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ പിടികൂടി അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്). ശനിയാഴ്‌ചയാണ് സംഭവം. എന്നാൽ പിന്നീട് ഇവരെ പാകിസ്ഥാൻ സുരക്ഷാ സേനയ്ക്ക് കൈമാറിയതായി സൈന്യം അറിയിച്ചു. അതിർത്തിയിൽ നുഴഞ്ഞു കയറുകയായിരുന്ന ഇവരെ സൈന്യം പിടികൂടുകയും ചോദ്യം ചെയ്യലിൽ അറിയാതെ അതിർത്തി കടന്നതാണെന്ന് വ്യക്തമാകുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളോ മറ്റ് സ്‌ഫോടക വസ്‌തുക്കളോ കണ്ടെടുത്തില്ല. തുടർന്ന് ഇവരെ പാകിസ്ഥാൻ സുരക്ഷാ സേനയ്ക്ക് കൈമാറുകയായിരുന്നു. വിഷയത്തിൽ പാകിസ്ഥാൻ സേനയോട് പ്രതിഷേധം അറിയിച്ചതായി ബിഎസ്എഫ് പറഞ്ഞു. ഈ വർഷം പഞ്ചാബ് അതിർത്തിയിൽ ഇത്തരത്തിലുള്ള ആറ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് പാകിസ്ഥാൻ സൈന്യത്തിന് കൈമാറിയിട്ടുണ്ട്.
അതിർത്തിയിൽ പിടികൂടിയ നുഴഞ്ഞുകയറ്റക്കാരെ പാകിസ്ഥാൻ സുരക്ഷ സേനയ്ക്ക് കൈമാറി - അതിർത്തിയിൽ നുഴഞ്ഞുകയറ്റം
ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളോ മറ്റ് സ്‌ഫോടക വസ്‌തുക്കളോ കണ്ടെടുത്തില്ല.

അതിർത്തിയിൽ പിടികൂടിയ നുഴഞ്ഞുകയറ്റക്കാരെ പാകിസ്ഥാൻ സുരക്ഷാ സേനയ്ക്ക് കൈമാറി