ശ്രീനഗർ: നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ അതിർത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സാംബാ മേഖലക്കടുത്ത് ഇന്ത്യൻ അതിർത്തിയിൽ കടക്കാൻ ശ്രമിച്ച ലാഹോർ സ്വദേശി ആസിഫ് ആണ് ബിഎസ്‌എഫ് ജവാന്മാരുടെ പിടിയിലായത്.
സാംബാ മേഖലക്കടുത്ത് നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ - സാംബാ
നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾക്ക് ബിഎസ്‌എഫ് ജവാൻമാരുടെ വെടിയേറ്റു
നുഴഞ്ഞ് കയറാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ
Also Read: കൊവിഡിന്‍റെ മൂന്നാം വകഭേദം നേപ്പാളിൽ
നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾക്ക് നേരെ ബിഎസ്‌എഫ് ജവാൻമാർ വെടിയുതിർത്തതായി വിജയപുർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. ചന്ദർ മോഹൻ പറഞ്ഞു. വെടിയേറ്റയാൾ ചികിത്സയിലാണ്. വിദഗ്ധ ചികിത്സക്കായി ഇയാളെ ജമ്മു ആശുപത്രിയിലേക്ക് മാറ്റും.