കേരളം

kerala

ETV Bharat / bharat

ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്ന് കള്ളക്കടത്ത്; നാല് പേര്‍ ബിഎസ്എഫിന്‍റെ പിടിയില്‍

കള്ളക്കടത്ത് നടത്താൻ ശ്രമിച്ച അഞ്ച് പേരിൽ നാലുപേരെ ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു

drug smuggling bid at Pak border  smuggling at Pak border  India-pakistan smuggling news  Smuggling news  Punjab smuggling news  ഇന്ത്യ-പാക് അതിർത്തി  india-pak border  smuggling  മയക്കുമരുന്ന് കള്ളക്കടത്ത്  ഇന്ത്യ-പാക് അതിർത്തിയിൽ മയക്കുമരുന്ന് കള്ളക്കടത്ത് ബിഎസ്എഫ് പരാജയപ്പെടുത്തി  മയക്കുമരുന്ന് കള്ളക്കടത്ത് ബിഎസ്എഫ് പരാജയപ്പെടുത്തി  ബിഎസ്എഫ്  bsf  അമൃത്‌സർ  amritsar  അജ്‌നല തഹസിൽ  Ajnala Tehsil
BSF foils drug smuggling bid at Pak border, 4 held

By

Published : Mar 14, 2021, 9:06 PM IST

പഞ്ചാബ്: ഇന്ത്യ-പാക് അതിർത്തിക്ക് സമീപം മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ ശ്രമിച്ചവരെ അതിർത്തി സുരക്ഷാ സേന (ബി‌എസ്‌എഫ്) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. അമൃത്‌സറിലെ അജ്‌നല തഹസിൽ പ്രദേശത്ത് നിന്നാണ് കള്ളക്കടത്തുകാരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്‌തത്. ഞയറാഴ്‌ചയായിരുന്നു സംഭവം. അറസ്റ്റിലായ നാലുപേരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബി‌എസ്‌എഫ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ അമൃത്‌സറിലെ ഗുരു നാനാക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടയാൾക്കായി ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്. മൂന്ന് പ്രതികളെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തു വരികയാണ്. കൂടുതൽ അന്വേഷണം നടന്നു വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details