ദുബ്ബാക്ക (തെലങ്കാന):ബിആര്‍എസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ കോത പ്രഭാകര്‍ റെഡ്ഡിക്ക് നേരെ ആക്രമണം. സിദ്ദിപേട്ട് ജില്ലയിലെ ദൗലത്താബാദ് മണ്ഡലിലുള്ള സുരമ്പള്ളിയിലെത്തിയപ്പോഴായിരുന്നു കോത പ്രഭാകര്‍ റെഡ്ഡിക്ക് കത്തി കൊണ്ട് പരിക്കേറ്റത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന പ്രഭാകര്‍ റെഡ്ഡി, മണ്ഡലത്തില്‍ വീടുകയറിയുള്ള പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത് (BRS MP Attacked During Election Campaign In Telangana).
ആക്രമണം നടക്കുന്നതിങ്ങനെ: പ്രചാരണത്തിന്‍റെ ഭാഗമായി സുരമ്പള്ളിയിലെത്തിയ പ്രഭാകര്‍ റെഡ്ഡി, സമീപത്തുള്ള ഒരു പാസ്‌റ്ററുടെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്ത് ദത്താനി രാജു എന്നയാളെത്തി പ്രഭാകര്‍ റെഡ്ഡിക്ക് ഹസ്‌തദാനം നല്‍കി. തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ പ്രഭാകര്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു.