ഹൈദരാബാദ് : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവിനെ ആക്രമിച്ച് ബിആര്‍എസ് എംഎല്‍എ (BRS MLA Attacked BJP Leader During Live TV Debate). വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെ ബുധനാഴ്‌ചയാണ് (ഒക്‌ടോബര്‍ 25) സംഭവം. ബിജെപി നേതാവ് കെ ശ്രീശൈലം ഗൗഡിനെയാണ് ബിആര്‍എസ് (Bharat Rashtra Samithi) എംഎല്‍എ കെപി വിവേകാനന്ദന്‍ ആക്രമിച്ചത് (BRS MLA K. P. Vivekananda attacked BJP candidate).
ഗ്രേറ്റര്‍ ഹൈദരാബാദിലെ ഖുത്‌ബുല്ലാപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കെപി വിവേകാനന്ദന്‍ (BJP candidate K.Srisailam Goud Attacked). ചര്‍ച്ചയ്‌ക്കിടെ എംഎല്‍എക്കെതിരെ ബിജെപി നേതാവ് നടത്തിയ അധിക്ഷേപകരമായ പരാമര്‍ശമാണ് എംഎല്‍എ ചൊടിപ്പിച്ചത്. എംഎല്‍എയെ ഭൂമി കയ്യേറ്റക്കാരനെന്ന് വിളിച്ചതാണ് ആക്രമണത്തിന് കാരണമായത്. രോഷാകുലനായ എംഎല്‍എ ബിജെപി നേതാവ് ശ്രീശൈലം ഗൗഡിന് അടുത്തേക്ക് ഓടിയെത്തുകയും കഴുത്തില്‍ പിടിച്ച് തള്ളുകയും ചെയ്‌തു.
ഇരു നേതാക്കളും തമ്മില്‍ വാക്കേറ്റം രൂക്ഷമായതോടെ ഷോ ഹോസ്റ്റും പൊലീസും ഇടപെട്ടു (Attack In Telugu Television Channel). എന്നാല്‍ അത് വിഫലമായി. ഇതോടെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറി കടന്ന് വേദിയിലേക്ക് കയറി. വേദിയിലെ കസേരകള്‍ എടുത്ത് എറിയുകയും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്‌തു. ഇതോടെ ചര്‍ച്ച ഏറെ സംഘര്‍ഷഭരിതമായി (BRS BJP Attack In Telangana). ഹൈദരാബാദിലെ പ്രമുഖ തെലുഗു ചാനലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി (Quthbullapur constituency In Hyderabad).
അപലപിച്ച് ബിജെപി :ചാനല്‍ ചര്‍ച്ചക്കിടെ തങ്ങളുടെ നേതാവിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിക്കുന്നതായി ബിജെപി അറിയിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ബിആര്‍എസിന്‍റെ നിരാശയാണ് ആക്രമണത്തിന് കാരണമെന്നും ബിജെപി പറഞ്ഞു. സംഭവത്തില്‍ കേന്ദ്രമന്ത്രിയും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ജി കിഷന്‍ റെഡ്ഡി (Union Minister and state BJP President G. Kishan Reddy) ഖേദം പ്രകടിപ്പിച്ചു.
ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും ഭൂമി തട്ടിയെടുക്കുന്ന ബിആര്‍എസ് എംഎല്‍എമാര്‍ തെരുവ് റൗഡികളെ പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ഗൗഡിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയ എംഎല്‍എ ശാരീരിക ആക്രമണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവംബര്‍ 30നാണ് തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക (BJP President G. Kishan Reddy).