ഖമ്മം: തെലങ്കാന ഖമ്മം ജില്ലയിൽ ബിആർഎസിന്‍റെ ആത്മീയ സമ്മേളനം നടക്കുന്ന വേദിക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേർ കൂടി മരിച്ചു. സംഭവത്തില്‍ ആകെ മരണം നാലായി. പരിപാടിയിൽ പാർട്ടി നേതാക്കളെ സ്വീകരിക്കാൻ പ്രവർത്തകർ പടക്കം പൊട്ടിച്ചതോടെയാണ് അപകടം.
തെലങ്കാനയില്‍ ബിആര്‍എസ് സമ്മേളനത്തിനിടെ സ്‌ഫോടനം; രണ്ടുപേര്‍ കൂടി മരിച്ചു, ആകെ മരണം നാലായി - തെലങ്കാന ഖമ്മം
കരിമരുന്ന് പ്രയോഗത്തിനിടെ വീടിനുള്ളിലേക്ക് തീപ്പൊരി തെറിച്ചുവീണ് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം
ബിആര്‍എസ്
പടക്കം പൊട്ടിയതോടെ തീപ്പൊരി വേദിയുടെ സമീപത്തെ ഓടുമേഞ്ഞ വീടിനുള്ളിലേക്ക് വീഴുകയും തുടര്‍ന്ന് എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അവർ ചികിത്സയിലാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റ ഒരാളുടെ രണ്ട് കാലുകളും മുറിച്ചുമാറ്റണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.