കേരളം

kerala

ETV Bharat / bharat

ആനന്ദാശ്രു പൊഴിച്ച് അവര്‍ കെട്ടിപിടിച്ചു, 74 വര്‍ഷങ്ങള്‍ക്ക് ശേഷം; രാജ്യം വിഭജിച്ചപ്പോള്‍ അകന്ന് പോയവര്‍

കർത്താപൂരിൽ സ്നേഹ സംഗമം, സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബും വീണ്ടും കണ്ടുമുട്ടി

Kartarpur Corridor meet  Brothers meet at Kartarpur Corridor  Emotional scenes Kartarpur Corridor  Brothers meet after 74 years  വർഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി സഹോദരങ്ങള്‍  വിഭജന കാലത്ത് വേർപിരിഞ്ഞു  കർത്താപൂരിൽ സ്നേഹ സംഗമം  ദേശീയ വാർത്തകള്‍
കർത്താപൂരിൽ സ്നേഹ സംഗമം

By

Published : Jan 13, 2022, 3:05 PM IST

Updated : Jan 13, 2022, 3:38 PM IST

കർത്താപൂർ: ഇന്ത്യ - പാക് വിഭജനത്തിൽ വേർപിരിഞ്ഞ സഹോദരങ്ങള്‍ 74 വർഷത്തിന് ശേഷം കണ്ടുമുട്ടി. 1947ലെ മുറിച്ചു മാറ്റലിൽ വേർപ്പെട്ടുപോയ സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബുമാണ് കണ്ടുമുട്ടിയത്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലെ കർതാപൂര്‍ വരെ വിസരഹിത യാത്ര സാധ്യമാക്കുന്ന കർത്താപൂർ ഇടനാഴിയിൽ വച്ചായിരുന്നു സ്നേഹ സംഗമം.

പരസ്‌പരം കണ്ടതോടെ ഇരുവർക്കും വികാരങ്ങളെ നിയന്ത്രിക്കാനായില്ല. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. കൈകള്‍ വിറച്ച് കെട്ടിപിടിച്ചു. ഓർമകള്‍ പങ്ക് വച്ചതിന് ശേഷം കൂടിക്കാഴ്‌ച സാധ്യമാക്കിയ ഇരു സർക്കാരുകള്‍ക്കും സഹോദരങ്ങളുടെ നന്ദി.

കർത്താപൂർ

വിഭജന കാലത്ത് കുടുംബം വേർപിരിഞ്ഞപ്പോള്‍ അകന്നതാണ് സിദ്ദിഖും ജ്യേഷ്‌ഠൻ ഹബീബും. ഹബീബ് വിഭജനരേഖയുടെ ഇന്ത്യൻ ഭാഗത്താണ് വളർന്നത്. സിദ്ദിഖും കുടുംബവും പാകിസ്ഥാന്‍റെ ഭാഗമായി. ഇതോടെയാണ് പരസ്‌പരം കാണാൻ സഹോദരങ്ങള്‍ക്ക് 74 വർഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. കർത്താപൂർ ഇടനാഴിയിലൂടെ ഇനിയും പരസ്‌പരം കാണമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ALSO READ 'ദളിതരോടും കര്‍ഷകരോടും യുവാക്കളോടും ബിജെപി സര്‍ക്കാര്‍ നീതി കാട്ടിയില്ല'; യുപി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ദാര സിങ് ചൗഹാന്‍ ഇടിവി ഭാരതിനോട്

Last Updated : Jan 13, 2022, 3:38 PM IST

ABOUT THE AUTHOR

...view details