മംഗളൂരു: ഹിന്ദു സംഘടന പ്രവര്‍ത്തകനെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷഫീഖിന്‍റെ സഹോദരന്‍ അബ്‌ദുല്‍ സപ്രിത് എന്ന അബ്‌ദുല്‍ സഫ്രിസ് (21) ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിന്‍റെ മാനേജറും പ്രാദേശിക ഹിന്ദു സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്‌ദുല്‍ സപ്രിത് ഫോണില്‍ വിളിച്ച് ഭീഷണി പെടുത്തുകയായിരുന്നു.
ഹിന്ദു സംഘടന പ്രവര്‍ത്തകന് വധ ഭീഷണി; പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍ - മംഗളൂരു വധഭീഷണി യുവാവ് അറസ്റ്റ്
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതി ഷഫീഖിന്‍റെ സഹോദരന്‍ അബ്‌ദുല്‍ സഫ്രിസാണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിന്‍റെ മാനേജറും പ്രാദേശിക ഹിന്ദു സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ച എന്നയാളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്.
ഹിന്ദു സംഘടന പ്രവര്‍ത്തകന് വധ ഭീഷണി; പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരന്‍ അറസ്റ്റില്‍
സംഭവത്തെ തുടര്‍ന്ന് ഹിന്ദു സംഘടന പ്രവർത്തകർ സപ്രിതിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച നൽകിയ പരാതിയിൽ ബെല്ലാരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഐപിസി 504, 506 വകുപ്പ് പ്രകാരം കേസെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു. കോടതിയുടെ അനുമതി പ്രകാരം അബ്‌ദുല്‍ സപ്രീതിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തതായി എസ്‌പി ഋഷികേശ് ഭഗവാൻ സോനവാനെ പറഞ്ഞു.