ശിവഗംഗ (തമിഴ്‌നാട്): സാധാരണ വിവാഹ സമ്മാനമായി ഫാൻസി സാധനങ്ങളോ, ആഭരണങ്ങളോ, വാഹനങ്ങളോ, പണമോ ഒക്കെയാണ് നാം നൽകാറുള്ളത്. എന്നാൽ തമിഴ്‌നാട്ടിലെ മാനാമധുര സ്വദേശിനിയായ വിരേഷ്‌മയുടെ വിവാഹത്തിന് സഹോദരൻ നൽകിയ സമ്മാനം വിവാഹത്തിനെത്തിയവരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
സമ്മാനമായി പോരുകോഴി, ജെല്ലിക്കെട്ട് കാളയ്‌ക്കൊപ്പം ഫോട്ടോഷൂട്ടും; സഹോദരിക്ക് സഹോദരന്‍റെ സ്‌പെഷ്യൽ വിവാഹ സമ്മാനം - ജെല്ലിക്കെട്ട്
തമിഴ്‌നാട്ടിലെ മാനാമധുര സ്വദേശിനിയായ വിരേഷ്‌മയുടെ വിവാഹത്തിനാണ് സഹോദരൻ വ്യത്യസ്‌തമായ വിവാഹ സമ്മാനം നൽകിയത്.
നാടൻ നായ്‌ക്കളേയും, പോര് കോഴിയേയുമാണ് വിവാഹ സമ്മാനമായി സഹോദരൻ റോയൽ വിരേഷ്‌മയ്‌ക്ക് നൽകിയത്. ഞായറാഴ്‌ച (ഡിസംബർ 11) ആയിരുന്നു വിരേഷ്‌മയുടെ വിവാഹം. ചെറുപ്പം മുതൽ വീട്ടിൽ ജെല്ലിക്കെട്ട് കാള, നായ്‌ക്കൾ, പോര് കോഴികൾ തുടങ്ങിയ മൃഗങ്ങളെ വിരേഷ്‌മയും സഹോദരനും ചേർന്ന് വളർത്തിയിരുന്നു.
മൃഗങ്ങളോടുള്ള ഇഷ്‌ടം കണക്കിലെടുത്താണ് സഹോദൻ റോയൽ സഹോദരിക്ക് വ്യത്യസ്‌തമായ സമ്മാനം നൽകിയത്. കൂടാതെ വീട്ടിൽ വളർത്തുന്ന ജെല്ലിക്കെട്ട് കാളയേയും, ആടിനേയും മനോഹരമായി ഒരുക്കി വിവാഹ മണ്ഡപത്തിലെത്തിച്ച് നവദമ്പതികളോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്‌തു.