കേരളം

kerala

ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ ; ട്വിറ്ററിൽ ട്രോളിന്‍റെ പെരുമഴ

By

Published : Apr 22, 2022, 7:43 AM IST

Updated : Apr 22, 2022, 8:39 AM IST

ബ്രിട്ടണിൽ നിന്നുള്ളവരും സ്വന്തം രാഷ്‌ട്രീയ നിലപാടുകൾ അറിയിക്കാൻ ബോറിസ് ജോൺസന്‍റെ ബുൾഡോസർ വീഡിയോ ഉപയോഗിച്ചു

British PM Boris johnson visits india  Boris johnson hops on to bulldozer at Gujarat JCB factory  ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ  ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുൾഡോസർ
ബുൾഡോസറിൽ ചാടിക്കയറി ബോറിസ് ജോൺസൺ; ട്വിറ്ററിൽ ട്രോളിന്‍റെ പെരുമഴ

അഹമ്മദാബാദ് (ഗുജറാത്ത്) : ദ്വിദിന ഇന്ത്യ സന്ദർശനത്തിനായി വ്യാഴാഴ്‌ച ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പഞ്ച്മഹലിലെ ജെസിബി ഫാക്‌ടറി സന്ദര്‍ശിച്ചത് വഴിവച്ചത് ട്രോള്‍ മഴയ്ക്ക്. പ്രദർശനത്തിന് സജ്ജമാക്കിയ ബുൾഡോസറിൽ ബോറിസ് ജോൺസൺ ചാടിക്കയറി മാധ്യമങ്ങൾക്ക് നേരെ കൈവീശിക്കാണിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെ ബോറിസ് ജോൺസണിനെയും ബുൾഡോസറിനെയുംവച്ച് ട്രോളുകള്‍ നിറയുകയാണ് സമൂഹ മാധ്യമങ്ങളില്‍.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് അദ്ദേഹം ഹലോൽ ജിഐഡിസി പഞ്ച്മഹലിലെ പുതിയ ജെസിബി ഫാക്‌ടറി സന്ദർശിച്ചത്. അദ്ദേഹം അതിവേഗം ജെസിബിയിലേക്ക് ചാടിക്കയറുന്നതും ഡ്രൈവർ സീറ്റിൽ ഇരിക്കുന്നതും വൈറൽ ദൃശ്യങ്ങളിൽ കാണാം. ജഹാംഗിര്‍പുരിയിലടക്കം അനധികൃത നിര്‍മാണങ്ങള്‍ എന്നാരോപിച്ച് മുസ്ലിം മതസ്ഥരുടെ കെട്ടിടങ്ങള്‍ക്കുനേരെ ബുള്‍ഡോസര്‍ പ്രയോഗം നടക്കുന്നതിനിടെയാണ് ബോറിസ് ജോണ്‍സന്‍റെ പ്രവര്‍ത്തി.

Also Read: സബർമതി ആശ്രമത്തിലെത്തി മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ബോറിസ് ജോൺസൺ

ഭരണകൂട ഭീകരതയെ വിമര്‍ശിക്കാനും പരിഹസിക്കാനും ബോറിസ് ജോണ്‍സന്‍റെ ജെസിബി വീഡിയോ ഉപയോഗപ്പെടുത്തുകയായിരുന്നു ട്രോളന്‍മാര്‍. 'ഗാന്ധിയുടെ ചർക്കയിൽ നിന്നും മോദിയുടെ ജെസിബിയിലേക്ക്- 1947 മുതൽ 2022 വരെയുള്ള ഇന്ത്യയുടെ ചരിത്രം ഒരു ദിവസം കൊണ്ട് ബോറിസ് ജോൺസൺ കവർ ചെയ്‌തു' എന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പരിഹസിച്ചു. വ്യാഴാഴ്‌ച രാവിലെ സബർമതി ആശ്രമം സന്ദർശിച്ച ജോൺസൺ അവിടെ ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് ട്വിറ്റർ ഉപയോക്താവിന്‍റെ പരിഹാസം.

ജോൺസണും ഒരു ബുൾഡോസർ ബ്രിട്ടനിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. വീഡിയോ പങ്കുവച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ബുൾഡോസർ ബാബ' എന്ന് പരാമർശിച്ച് പലരും രംഗത്തെത്തി. ബ്രിട്ടണിൽ നിന്നുള്ളവരും സ്വന്തം രാഷ്‌ട്രീയ നിലപാടുകൾ അറിയിക്കാൻ ബോറിസ് ജോൺസന്‍റെ ബുൾഡോസർ വീഡിയോ ഉപയോഗിച്ചു.

Last Updated : Apr 22, 2022, 8:39 AM IST

ABOUT THE AUTHOR

...view details