കേരളം

kerala

ETV Bharat / bharat

മുംബൈയിലെ ജെജെ ആശുപത്രിയിൽ ബ്രിട്ടീഷ് കാലത്ത് നിർമിച്ച തുരങ്കം - ബ്രിട്ടീഷ് കാലത്തെ തുരങ്കം

നഴ്‌സിങ് കോളജിന്‍റേതാണ് തുരങ്കം കണ്ടെത്തിയ ഭാഗം. പ്രസവ വാർഡിൽ നിന്ന് കുട്ടികളുടെ വാർഡിലേക്കാണ് തുരങ്കമെന്നാണ് ജെജെ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

British Era Tunnel Found In Mumbai JJ Hospital  British Era Tunnel  Mumbai JJ Hospital  Tunnel Found In Mumbai JJ Hospital  British Era Tunnel Found  മുംബൈയിലെ ജെജെ ആശുപത്രി  മുംബൈ ജെജെ ആശുപത്രി  തുരങ്കം കണ്ടെത്തി  ബ്രിട്ടീഷ് കാലത്ത് നിർമിച്ച തുരങ്കം കണ്ടെത്തി  ബ്രിട്ടീഷ് കാലത്തെ തുരങ്കം  സർ ജംഷഡ്‌ജി ജിജിഭോയ്
മുംബൈയിലെ ജെജെ ആശുപത്രിയിൽ ബ്രിട്ടീഷ് കാലത്ത് നിർമിച്ച തുരങ്കം

By

Published : Nov 4, 2022, 8:06 PM IST

മുംബൈ: മുംബൈയിലെ ജെജെ ആശുപത്രിയിൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച തുരങ്കം കണ്ടെത്തി. 1890ൽ നിർമിച്ചതെന്നാണ് തുരങ്കത്തിന്‍റെ സ്ഥാപകശിലയിൽ കൊത്തിവച്ചിരിക്കുന്നത്. 200 മീറ്റർ നീളമുള്ളതാണ് 132 വർഷം പഴക്കമുള്ള തുരങ്കം.

മുംബൈയിലെ ജെജെ ആശുപത്രിയിൽ ബ്രിട്ടീഷ് കാലത്ത് നിർമിച്ച തുരങ്കം

ബുധനാഴ്‌ച ആശുപത്രി പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് തുരങ്കം റസിഡന്‍റ് മെഡിക്കൽ ഓഫിസറുടെ ശ്രദ്ധയിൽപ്പെടുന്നത്. കൗതുകം തോന്നിയ മെഡിക്കൽ ഓഫിസർ അവിടെയുണ്ടായിരുന്ന മൂടി മാറ്റാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ മൂടി തുറന്നപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പുരാവസ്‌തു വകുപ്പിനെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു.

നഴ്‌സിങ് കോളജിന്‍റേതാണ് തുരങ്കം കണ്ടെത്തിയ ഭാഗം. പ്രസവ വാർഡിൽ നിന്ന് കുട്ടികളുടെ വാർഡിലേക്കാണ് തുരങ്കമെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

177 വർഷങ്ങൾക്ക് മുൻപ് സർ ജംഷഡ്‌ജി ജിജിഭോയ്, സർ റോബർട്ട് ഗ്രാന്‍റ് എന്നിവരുടെ സഹകരണത്തോടെയാണ് ജെജെ ആശുപത്രി കെട്ടിടം പണിതത്. ആശുപത്രി കെട്ടിടത്തിന്‍റെ നിർമാണത്തിനായി 1838 മാർച്ച് 16ന് ജംഷഡ്‌ജി ജിജിഭോയ് ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 1843 മാർച്ച് 30ന് ഗ്രാന്‍റ് മെഡിക്കൽ കോളജിന് തറക്കല്ലിട്ടു. 1845 മെയ് 15ന് ഗ്രാന്‍റ് മെഡിക്കൽ കോളജും ജെജെ ആശുപത്രിയും മെഡിക്കൽ വിദ്യാർഥികൾക്കും രോഗികൾക്കുമായി തുറന്നുകൊടുത്തു.

കുറച്ചു വർഷങ്ങൾക്ക് മുൻപ് സെന്‍റ് ജോർജ് പ്രദേശത്ത് സമാനമായ ഒരു തുരങ്കം കണ്ടെത്തിയിരുന്നു. മുംബൈ നഗരത്തിന്‍റെ പല ഭാഗങ്ങളിലും തുരങ്കങ്ങളും അടിപ്പാതകളും കണ്ടെത്തിയിട്ടുണ്ട്. തുരങ്കം സംബന്ധിച്ച വിവരങ്ങൾ മുംബൈ കലക്‌ടർക്ക് നൽകി.

ABOUT THE AUTHOR

...view details