ന്യൂഡൽഹി :സ്‌ത്രീകളെ ശാക്തീകരിക്കാനും അവരെ തുല്യതയോടെ പരിഗണിക്കാനും ദസറ ദിനത്തില്‍ ആഹ്വാനം ചെയ്‌ത ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്‌താവനയെ പരിഹസിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നന്മതിന്മകളെക്കുറിച്ച് ആര്‍എസ്‌എസിന്‍റെ നിർവചനം എന്താണെന്ന് അവര്‍ ചോദിച്ചു. ദസറ ദിനത്തില്‍ നാഗ്‌പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് സ്‌ത്രീകളുടെ തുല്യതയെക്കുറിച്ച് മോഹന്‍ ഭാഗവത് സംസാരിച്ചിരുന്നത്.
'ആര്‍എസ്‌എസിന് എന്താണ് നല്ലതും ചീത്തയും' ; മോഹന്‍ ഭാഗവതിനോട് ബൃന്ദ കാരാട്ട് - RSS chief Mohan Bhagwat
ദസറ ദിനത്തില്‍ നാഗ്‌പൂരില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് സ്‌ത്രീകളുടെ തുല്യതയെക്കുറിച്ച് നടത്തിയ പ്രസംഗത്തിന്‍റെ ആത്മാര്‍ഥതയെ ചോദ്യംചെയ്യുകയായിരുന്നു ബൃന്ദ
‘സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉണ്ടായാൽ മാത്രമേ ഇന്ത്യയ്ക്ക് ലോകനേതൃത്വമാകാൻ കഴിയൂ. എല്ലാ സ്ഥലങ്ങളിലും സ്ത്രീകൾക്ക് തുല്യാവകാശം നൽകണം. സ്ത്രീയെ അമ്മയായി കാണുന്നത് നല്ലതാണ്. പക്ഷേ അവരെ അടച്ചിട്ട വാതിലുകൾക്കുള്ളിൽ ഒതുക്കുന്നത് നല്ലതല്ല. എല്ലായിടത്തും തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് തുല്യ അവകാശം നൽകേണ്ടതുണ്ട്'' - ഇങ്ങനെയായിരുന്നു പ്രസംഗം.
അതേസമയം, പൂജയും മറ്റ് പരിപാടികളും നടക്കുന്ന പന്തലുകളില്‍ പോലും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യക്കാരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കാതിരുന്ന ബ്രിട്ടീഷ് കാലഘട്ടത്തിന് സമാനമായാണ് വിവേചനം നടക്കുന്നത്. പൗരന്മാര്‍ മാറി ചിന്തിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.