ന്യൂഡല്‍ഹി :ഞാനൊരു സൈനികന്‍റെ ഭാര്യയാണ്, പുഞ്ചിരിയോടെയാണ് അദ്ദേഹത്തിന് വിടനല്‍കുന്നതെന്ന് കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്‌വിന്ദര്‍ സിങ് ലിഡ്‌ഡറുടെ ഭാര്യ ഗീതിക ലിഡ്‌ഡര്‍.
മകള്‍ വലിയ ദുഖത്തിലാണെന്നും അവര്‍ പറഞ്ഞു. ദുഖം അടക്കിപ്പിടിച്ച് തെല്ലും കുലുങ്ങാതെ നിന്നെങ്കിലും മൃതദേഹ പേടകത്തിന് അരികില്‍ എത്തിയ ഗീതികയ്ക്ക് വിതുമ്പല്‍ അടക്കാന്‍ കഴിഞ്ഞിരുന്നില്ല. പേടകത്തില്‍ തലവച്ച് അവര്‍ കണ്ണീര്‍ പൊഴിച്ചു. ഗീതികക്കൊപ്പം മകള്‍ ആഷ്നയും ഉണ്ടായിരുന്നു. ഡല്‍ഹിയിലെ ബ്രാര്‍ സ്ക്വയറില്‍ എത്തിയാണ് ഇരുവരും അന്ത്യാഞ്ജലി അര്‍പ്പിച്ചത്.