മധുര: നിർമാണത്തിലിരുന്ന പാലം തകർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് സ്വദേശി ആകാശാണ് മരിച്ചത്. 40ലധികം പേരെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി. ഇവരിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണത്തിലിരുന്ന പാലം തകർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം - മധുര പാലം തകർന്നു
ഉത്തർപ്രദേശ് സ്വദേശി ആകാശാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
നിർമാണത്തിലിരുന്ന പാലം തകർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം
കേന്ദ്ര സർക്കാരിന്‍റെ സാഗർമാല പദ്ധതി പ്രകാരം തലക്കുളം മുതൽ ഉമാച്ചിക്കുളം വരെ ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തിൽ നിർമിച്ചുവരുന്ന പാലമാണ് അപകടത്തിൽപെട്ടത്. പാലത്തിന്‍റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. മധുര ജില്ലാ കലക്‌ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ:ദലിത് ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രം സമര്‍പ്പിച്ചു