കേരളം

kerala

ETV Bharat / bharat

Crime | ജാതി വ്യത്യാസത്തെ ചൊല്ലി തര്‍ക്കം ; ഹല്‍ദി ചടങ്ങിനിടെ വധുവിനെ കുത്തിക്കൊലപ്പെടുത്തി ബന്ധു, പ്രതി കസ്റ്റഡിയില്‍

ഗുജറാത്തില്‍ ഹല്‍ദി ചടങ്ങിനിടെ ബന്ധുവിന്‍റെ കുത്തേറ്റ് വധു മരിച്ചു. വരന്‍റെ ജാതിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം

Bride stabbed to death during Haldi ceremony  news updates in Gujarat  latest news in Gujarat  live news in Gujarat  ജാതി വ്യത്യാസം  ജാതി വ്യത്യാസത്തെ ചൊല്ലി തര്‍ക്കം  വധുവിനെ കുത്തിക്കൊലപ്പെടുത്തി ബന്ധു  പ്രതി കസ്റ്റഡിയില്‍  ബന്ധുവിന്‍റെ കുത്തേറ്റ് വധു മരിച്ചു  ഹല്‍ദി  ഹല്‍ദി ചടങ്ങിനിടെ കൊലപാതകം
ബന്ധുവിന്‍റെ കുത്തേറ്റ് വധു മരിച്ചു

By

Published : Jun 27, 2023, 10:48 PM IST

ഗാന്ധിനഗര്‍ : ഗുജറാത്തില്‍ ഹല്‍ദി ചടങ്ങിനിടെ വധുവിനെ കുത്തിക്കൊലപ്പെടുത്തിയ ബന്ധുവായ യുവാവ് പൊലീസ് കസ്റ്റഡിയില്‍. സൂറത്ത് സ്വദേശിയായ മോനു പാട്ടീലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബന്ധുവായ കല്യാണിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.

കൊലപാതകത്തിന് കാരണമായത് ജാതി വ്യത്യാസം : സൂറത്ത് സ്വദേശിയായ ജിതേന്ദ്ര മഹാജന്‍ എന്നയാളുമായി ഏറെ നാളായി കല്യാണി പ്രണയത്തിലായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചു. ജിതേന്ദ്ര മഹാജന്‍റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചെങ്കിലും കല്യാണിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

ജാതി വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് കല്യാണിയുടെ കുടുംബം വിവാഹത്തിന് എതിര്‍പ്പ് അറിയിച്ചത്. കുടുംബത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ഇരുവരും രജിസ്റ്റര്‍ മാര്യേജ് നടത്തി. രണ്ട് മാസങ്ങള്‍ക്ക് ശേഷം തങ്ങള്‍ക്ക് പിരിയാനാകില്ലെന്നും തങ്ങള്‍ വിവാഹിതരാണെന്നും മതാചാര പ്രകാരം വിവാഹം നടത്തി തരണമെന്നും ഇരുവരും കല്യാണിയുടെ വീട്ടുകാരോട് പറഞ്ഞു.

നിയമപരമായി ഇരുവരും വിവാഹിതരായിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ മതാചാര പ്രകാരം വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. കുടുംബം സമ്മതം അറിയിച്ചെങ്കിലും ബന്ധുവായ മോനു പാട്ടീല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് അവഗണിച്ച് കുടുംബം വിവാഹം നടത്തുകയായിരുന്നു.

വിവാഹത്തിന് മുമ്പായി നടക്കുന്ന ഹല്‍ദി ചടങ്ങിനിടെ രോഷാകുലനായ മോനു പാട്ടീല്‍ വേദിയിലെത്തി കല്യാണിയെ ആക്രമിച്ചു. ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആക്രമണത്തെ തുടര്‍ന്ന് വിവാഹത്തിനെത്തിയ അതിഥികള്‍ മോനു പാട്ടീലിനെ ലിംബായത്ത് പൊലീസിന് കൈമാറി. കല്യാണിയുടെ വിവാഹത്തിന് മോനു പാട്ടീല്‍ സമ്മതിച്ചിരുന്നില്ലെന്നും ഇയാളുടെ സമ്മതമില്ലാതെ വിവാഹം നടത്തിയതാണ് ആക്രമണത്തിന് കാരണമായതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എച്ച് ബി ജലാനെ പറഞ്ഞു. കല്യാണിയും ജിതേന്ദ്രനും മറാത്തി കുടുംബത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇരുവരുടെയും ജാതി വ്യത്യസ്‌തമായിരുന്നുവെന്നും ഇത് വിവാഹ കാര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

കേസില്‍ പ്രതിയായ മോനു പാട്ടീലിനെ കസ്റ്റഡിലെടുത്തിട്ടുണ്ടെന്നും കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം വിശദീകരിച്ചു.

ഛത്തീസ്‌ഗഡിൽ നവവധുവിനെ വധിച്ച് വരന്‍ ആത്മഹത്യ ചെയ്‌തു : ഏതാനും ദിവസം മുമ്പാണ് ഛത്തീസ്‌ഗഡിലെ റായ്‌പൂരില്‍ നിന്നും സമാനമായൊരു വാര്‍ത്ത പുറത്ത് വന്നത്. വിവാഹ ദിവസം വൈകിട്ട് നടക്കുന്ന റിസപ്‌ഷന് വേണ്ടി വസ്‌ത്രം ധരിക്കാനായി മുറിയില്‍ പോയ വധൂവരന്‍മാരെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വധുവിനെ കുത്തേറ്റ് മരിച്ച നിലയിലും വരനെ ആത്മഹത്യ ചെയ്‌ത നിലയിലുമാണ് കണ്ടെത്തിയത്.

വസ്‌ത്രം മാറാന്‍ മുറിയിലെത്തിയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെത്തിയ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അതിനിടെ രോഷാകുലനായ വരന്‍ വധുവിനെ കുത്തുകയായിരുന്നുവെന്നും പിന്നാലെ വരന്‍ ആത്മഹത്യ ചെയ്‌തുവെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ABOUT THE AUTHOR

...view details