ലഖ്‌നൗ:നിശ്‌ചയിച്ച വിവാഹങ്ങള്‍ മുടങ്ങുന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ വരന്‍ വധുവിന് ചാര്‍ത്തുന്ന സിന്ദൂരം നെറ്റിയ്‌ക്ക് പകരം മുഖത്ത് ചാര്‍ത്തിയിട്ട് വിവാഹം മുടങ്ങിയ വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ?. അതേ ഇത്തരത്തില്‍ ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ ഒരു യുവതിയുടെ വിവാഹം മുടങ്ങിയിരിക്കുകയാണിപ്പോള്‍.
മണിക്‌പൂര്‍ സ്വദേശിയായ യുവാവിന്‍റെ വിവാഹമാണ് മദ്യലഹരിയില്‍ ഇല്ലാതായത്. മണിക്‌പൂരില്‍ നിന്ന് ആര്‍ഭാടമായ ഘോഷ യാത്ര നടത്തിയാണ് മിര്‍സാപൂരിലെ വധുവിന്‍റെ വീട്ടിലേക്ക് വരനും കുടുംബവും എത്തിയത്. വധുവിന്‍റെ വീട്ടിലെത്തിയ വരനും കുടുംബത്തിനും വധുവിന്‍റെ കുടുംബം ഒരുക്കിയത് ഊഷ്‌മളമായ സ്വീകരണവും.
മുഹൂര്‍ത്ത സമയത്ത് തന്നെ വരനും വധുവും മണ്ഡപത്തിലെത്തി. മദ്യ ലഹരിയിലാണ് വരന്‍ വിവാഹത്തിനെത്തിയതെങ്കിലും ചടങ്ങുകളെല്ലാം കൃത്യമായി ചെയ്‌തു. എന്നാല്‍ ചടങ്ങിനിടെ വധുവിന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ വരന് കഴിയുന്നില്ല.