കടലൂര്‍ (തമിഴ്നാട്): വിവാഹ വേദിയില്‍ ഡാന്‍സ് കളിച്ചതിന് വരന്‍ തല്ലിയതോടെ ബന്ധം വേണ്ടെന്ന് വച്ച് വധു. 'തപട് സിനിമക്ക്' സമാനമായി സംഭവം നടന്നത് തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പണ്രുട്ടി മേഖലയിലാണ്. എഞ്ചിനീയറിങ് ബിരുദധാരിയായ യുവാവും ബിരുദാനന്തര ബിരുദധാരിയായ യുവതിയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. ജനുവരി 20ന് ആയിരുന്നു വിവാഹം.
വിവാഹദിനത്തിന്റെ തലേദിവസം ഡിജെ ഡാൻസ് ഫംഗ്ഷനോടൊപ്പം റിസപ്ഷനും നടന്നു. വധു ഡിജെയിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന വരന്‍ വധുവിനോട് സ്റ്റേജിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ടു. തിരികെ എത്തിയതും ഇയാള്‍ വധുവിന്‍റെ മുഖത്തടിക്കുകയായിരുന്നു.