ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

'കാമുകനെ മാത്രമേ കല്യാണം കഴിക്കൂ' ; വിവാഹവേദിയിൽ വച്ച് പിന്മാറി വധു - വിവാഹത്തിൽ നിന്ന് പിന്മാറി വധു

വിവാഹത്തിനൊടുവിൽ താൻ തന്‍റെ കാമുകനെ മാത്രമേ കല്യാണം കഴിക്കൂവെന്ന് പ്രഖ്യാപിക്കുകയായിരുന്നു പെൺകുട്ടി

bride refuses to marry during marriage  Drama to marry a neighbor next door  bride groom marriage  വിവാഹത്തിൽ നിന്ന് പിന്മാറി വധു  വിവാഹം ചെയ്യാൻ വിസമ്മതിച്ച് പെൺകുട്ടി
വിവാഹവേദിയിൽ വച്ച് വിവാഹത്തിൽ നിന്ന് പിന്മാറി വധു
author img

By

Published : May 22, 2022, 9:55 PM IST

മൈസൂർ (കർണാടക): വിവാഹവേദിയിൽ വച്ച് കല്യാണത്തില്‍ നിന്ന് പിന്മാറി വധു. മൈസൂരിലെ വിദ്യാഭാരതി ഹാളിൽ നടന്ന വിവാഹചടങ്ങുകൾക്കിടെയാണ് സംഭവം. വധു വിവാഹത്തിൽ നിന്ന് പിന്മാറിയത് മണ്ഡപത്തിൽ സംഘർഷത്തിനിടയാക്കി.

മൈസൂർ സ്വദേശിയായ പെൺകുട്ടിയും എച്ച്ഡി കോട്ടെ താലൂക്ക് സ്വദേശിയായ വരനുമായുള്ള വിവാഹചടങ്ങുകൾ നടക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവാഹത്തിനൊടുവിൽ താൻ തന്‍റെ കാമുകനെ മാത്രമേ കല്യാണം കഴിക്കൂവെന്ന് പ്രഖ്യാപിക്കുകയായിരുന്നു പെൺകുട്ടി.

അയൽവാസിയായ യുവാവുമായി താൻ പ്രണയത്തിലാണെന്ന് യുവതി വെളിപ്പെടുത്തി. എന്നാൽ വിവാഹത്തിന് മുൻപ് യുവതിയുടെ കാമുകൻ വരന് സന്ദേശം അയക്കുകയും പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ കാമുകന്‍റെ സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അതുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു യുവതിയുടെ പ്രതികരണം. തുടർന്ന് യുവാവുമായുള്ള വിവാഹത്തിന് പെൺകുട്ടി തയ്യാറായി.

എന്നാൽ ചടങ്ങുകൾക്കൊടുവിൽ യുവതി വിവാഹത്തിൽ നിന്ന് പിന്മാറുകയും കാമുകനോടൊപ്പം ജീവിക്കണമെന്ന് അറിയിക്കുകയുമായിരുന്നു. സംഭവവികാസങ്ങളെ തുടർന്ന് വധുവിനെ സ്വീകരിക്കാൻ വരന്‍റെ ബന്ധുക്കൾ വിസമ്മതിച്ചു. വരന്‍റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details