ചെന്നൈ:വിവാഹ ദിനത്തിൽ വധൂവരന്മാർ നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതും സമൂഹ മാധ്യമങ്ങളിൽ കാണാറുണ്ട്. എന്നാൽ വധുവിന്‍റെ സിലമ്പാട്ടം കണ്ടാലോ, അതും വിവാഹ വേഷത്തിൽ. തൂത്തുക്കുടിയിൽ ജൂൺ 28നാണ് സംഭവം നടന്നത്. കല്യാണത്തിനെത്തിയവരെ അമ്പരപ്പിച്ചുകൊണ്ട് വധുവായ നിഷ റോഡിൽ സിലമ്പാട്ടം നടത്തുകയായിരുന്നു.
വിവാഹ ദിനത്തിൽ വധുവിന്‍റെ 'സിലമ്പാട്ടം': സ്വയം പ്രതിരോധിക്കാൻ പഠിക്കണമെന്ന് നിഷ
വിവാഹത്തിന് ശേഷമാണ് നിഷ റോഡിലെത്തി പ്രകടനം നടത്തിയത്. നിഷയെ പ്രോത്സാഹിപ്പിച്ച് സുപ്രിയ സാഹു ഐഎഎസ് വീഡിയോ പങ്കുവച്ചു
സ്‌ത്രീകൾ സ്വയം പ്രതിരോധിക്കണം; വിവാഹ ദിനത്തിൽ വധുവിന്‍റെ 'സിലമ്പാട്ടം'
കണ്ടുനിന്നവരെ പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും യുവതിക്ക് വലിയ തോതിലുള്ള സ്വീകരണമാണ് ലഭിച്ചത്. എന്നാൽ നിഷയെ അറിയാവുന്നവർക്ക് ഇത് അമ്പരപ്പുണ്ടാക്കിയില്ല. കാരണം മൂന്ന് വർഷമായി നിഷ സിലമ്പാട്ടം പരിശീലിക്കുന്നുണ്ട്.
ഒപ്പം സ്‌ത്രീകൾ സ്വയം പ്രതിരോധിക്കാൻ പഠിക്കുന്നത് എത്രത്തോളം പ്രാധാന്യമുണ്ടാക്കുന്നു എന്നതിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണിതെന്നും നിഷ പറയുന്നു. നിഷയെ പ്രോത്സാഹിപ്പിച്ച് സുപ്രിയ സാഹു ഐഎഎസ് വീഡിയോ പങ്കുവച്ചിട്ടുണ്ട്.