കേരളം

kerala

ETV Bharat / bharat

BRICS Summit PM Modi South Africa visit ബ്രിക്‌സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് - വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര

PM Modi visit South Africa and Greece: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ഓഗസ്റ്റ് 22 മുതൽ 24 വരെയാണ് ഉച്ചകോടി. ഓഗസ്റ്റ് 25ന് പ്രധാനമന്ത്രി ഗ്രീസിലേക്ക്.

PM Modi to leave for South Africa today  BRICS Summit PM Modi South Africa visit greece  BRICS Summit  PM Modi South Africa visit greece  PM Modi South Africa  PM Modi South Africa visit  PM Modi visit South Africa and Greece  South Africa Greece PM Modi visit  PM Modi greece visit  PM Modi visit South Africa  BRICS  Matamela Cyril Ramaphosa  South Africa president  South Africa modi  Foreign Secretary Vinay Kwatra  Russian President Vladimir Putin  Vladimir Putin  BRICS Plus Dialogue  ബ്രിക്‌സ് ഉച്ചകോടി  പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടി  ബ്രിക്‌സ് ഉച്ചകോടി മോദി  പ്രധാനമന്ത്രി ബ്രിക്‌സ് ഉച്ചകോടി  മോദി ബ്രിക്‌സ് ഉച്ചകോടി  മോദി ദക്ഷിണാഫ്രിക്ക  ദക്ഷിണാഫ്രിക്ക മോദി  ഗ്രീസ് സന്ദർശനം മോദി  മോദി ഗ്രീസ്  ദക്ഷിണാഫ്രിക്ക മോദി സന്ദർശനം  നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്  ബ്രിക്‌സ്‌  ബ്രിക്‌സ്‌ രാജ്യങ്ങൾ  ദക്ഷിണാഫ്രിക്ക പ്രസിഡന്‍റ്  വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര  പ്രധാനമന്ത്രി മോദിദക്ഷിണാഫ്രിക്കൻ സന്ദർശനം
BRICS Summit PM Modi South Africa visit

By

Published : Aug 22, 2023, 10:40 AM IST

ന്യൂഡൽഹി : പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോകും (PM Modi visit South Africa). ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹന്നാസ്ബർഗിൽ (Johannesburg) ഇന്ന് മുതൽ ഓഗസ്റ്റ് 24 വരെയാണ് ബ്രിക്‌സ് ഉച്ചകോടി (BRICS Summit) നടക്കുന്നത്. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഓഗസ്റ്റ് 25 ന് ഗ്രീസിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പോകും (PM Modi Greece visit). നാല് ദിവസമാണ് സന്ദർശനം.

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് മതമേല സിറിൽ റമഫോസയുടെ (Matamela Cyril Ramaphosa) ക്ഷണപ്രകാരമാണ് മോദി ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രസീൽ (Brazil), റഷ്യ (Russia), ഇന്ത്യ (India), ചൈന (China), ദക്ഷിണാഫ്രിക്ക (South Africa) എന്നീ ലോക സമ്പദ്‌വ്യവസ്ഥകളുടെ ഗ്രൂപ്പാണ് ബ്രിക്‌സ് (BRICS). പ്രധാനമന്ത്രി മോദിയുടെ (Prime minister Narendra Modi) മൂന്നാം ദക്ഷിണാഫ്രിക്കൻ സന്ദർശനമാണിത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ യാത്ര. ഈ വർഷത്തെ ബ്രിക്‌സ്‌ ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. 'ബ്രിക്‌സും ആഫ്രിക്കയും: പരസ്‌പര ത്വരിത വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്ക്കും വേണ്ടിയുള്ള പങ്കാളിത്തം' എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം.

മൂന്ന് വർഷത്തിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ബ്രിക്‌സ്‌ ഉച്ചകോടി (BRICS Summit) : കൊവിഡ് 19 രോഗവ്യാപനത്തെ തുടർന്ന് മൂന്ന് വർഷം വെർച്വൽ മീറ്റിംഗുകൾ വഴിയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ഇതിന് ശേഷമുള്ള ആദ്യത്തെ വ്യക്തിഗത ബ്രിക്‌സ്‌ ഉച്ചകോടിയാണിത്. ബിസിനസ് ട്രാക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള ഒരു ബിസിനസ് പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര (Foreign Secretary Vinay Kwatra) അറിയിച്ചു.

ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്‌സ് ബിസിനസ് കൗൺസിൽ, ബ്രിക്‌സ് വുമൺ ബിസിനസ് അലയൻസ്, എന്നിവയുടെ മീറ്റിംഗുകളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു ബിസിനസ് പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിനയ് ക്വത്ര പറഞ്ഞു. ഏതൊക്കെ നേതാക്കളുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്‌ച നടത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം ബ്രിക്‌സ് - ആഫ്രിക്ക ഔട്ട്റീച്ച്, ബ്രിക്‌സ് പ്ലസ് ഡയലോഗ് (BRICS Plus Dialogue) എന്ന പ്രത്യേക പരിപാടിയിൽ മോദി പങ്കെടുക്കും. ജോഹന്നാസ്ബർഗിൽ സന്നിഹിതരായ ചില നേതാക്കളുമായും അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്‌ചകൾ നടത്തും.

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Russian President Vladimir Putin) പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് നയിക്കും. ജോഹന്നാസ്ബർഗിലെ കൂടിക്കാഴ്‌ചകൾ പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 25 ന് ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഗ്രീസിലേക്ക് പോകുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു. ഗ്രീസ് പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി ഗ്രീസ് സന്ദർശിക്കാനായി പോകുന്നത്.

ABOUT THE AUTHOR

...view details