തെലങ്കാന-ഛത്തീസ്‌ഗഢ് അതിർത്തിയിൽ ഏറ്റുമുട്ടൽ; ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു - ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
Six Maoists have been killed in an encounter on the Telangana-Chhattisgarh border on Monday morning. More details to follow.
09:37 December 27
തെലങ്കാന പൊലീസിന്‍റെ എലൈറ്റ് ഗ്രേഹൗണ്ട്സ് സേനയും മാവോയിസ്റ്റുകളും തമ്മിൽ തിങ്കളാഴ്‌ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഹൈദരാബാദ്:തെലങ്കാന പൊലീസും മാവോയിസ്റ്റുകളും തമ്മിൽ തിങ്കളാഴ്‌ച രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെലങ്കാന പൊലീസിന്‍റെ എലൈറ്റ് ഗ്രേഹൗണ്ട്സ് സേനയും മാവോയിസ്റ്റുകളും തെലങ്കാന-ഛത്തീസ്‌ഗഢ് അതിർത്തിയിലാണ് ഏറ്റുമുട്ടിയത്.
തെലങ്കാന, ഛത്തീസ്ഗഢ് അതിർത്തി പ്രദേശമായ കിസ്‌താരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തെലങ്കാന പൊലീസ്, ഛത്തീസ്ഗഡ് പൊലീസ്, സിആർപിഎഫ് എന്നീ സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനായിരുന്നു നടന്നതെന്ന് ഭദ്രാദ്രി കോതഗുഡെം ജില്ല എസ്‌പി സുനിൽ ദത്ത് പറഞ്ഞു.