കേരളം

kerala

ETV Bharat / bharat

പത്ത് രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം, രുചിയോടെ ആസ്വദിച്ച് കഴിക്കാം ഈ ഹോട്ടലില്‍ - കർണൂൽ

10 വർഷം മുൻപാണ് കുർണൂലിലെ റോജ സ്ട്രീറ്റിൽ നാഗേശ്വര റെഡ്ഡി രേണുകദേവി ടിഫിൻ സെന്‍റർ ആരംഭിക്കുന്നത്. പ്രദേശത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും 10 രൂപക്ക് സ്വാദിഷ്‌ടമായ ഭക്ഷണം നൽകണമെന്ന ചിന്തയായിരുന്നു ഇതിനുപിന്നിൽ.

renukadevi tiffin centre  breakfast for ten rupees  nageshwra reddy  kurnool  10 രൂപക്ക് പ്രാതൽ  കുർണൂൽ  രേണുകാദേവി ടിഫിൻ സെന്‍റർ
10 രൂപക്ക് രുചികരമായ പ്രാതൽ വിളമ്പി കുർണൂലിലെ നാഗേശ്വര റെഡ്ഡിയും രേണുകാദേവി ടിഫിൻ സെന്‍ററും

By

Published : Nov 5, 2021, 8:40 PM IST

അമരാവതി: ഹോട്ടലില്‍ കയറി ഒരു നേരത്തെ ഭക്ഷണം കഴിക്കണമെങ്കില്‍ എത്ര രൂപയാകും. എന്തായാലും 10 രൂപയ്ക്ക് ഒരു നേരത്തെ ഭക്ഷണം എവിടെയും കിട്ടില്ല. അതും ഗുണം ചോരാതെ, രുചിയോടെ...

എന്നാല്‍ അങ്ങനെയൊരു ഹോട്ടലുണ്ട് തെലങ്കാനയിലെ കർണൂലില്‍. പേര്.. രേണുകദേവി ടിഫിൻ സെന്‍റർ. പത്ത് വർഷം മുൻപാണ് നാഗേശ്വര റെഡ്ഡി എന്നയാൾ കർണൂലിലെ റോജ സ്ട്രീറ്റിൽ ഹോട്ടല്‍ തുടങ്ങുന്നത്. മസാലദോശ, പൂരി, ഇഡ്ഡലി, മൈസൂർ ബജ്ജി, വട എന്നിവയെല്ലാം രേണുകദേവി ടിഫിൻ സെന്‍ററിൽ കിട്ടും. അതും വെറും 10 രൂപക്ക്.

10 രൂപക്ക് രുചികരമായ പ്രാതൽ വിളമ്പി കുർണൂലിലെ നാഗേശ്വര റെഡ്ഡിയും രേണുകാദേവി ടിഫിൻ സെന്‍ററും

പ്രദേശത്തെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സ്വാദിഷ്‌ടമായ ഭക്ഷണം കുറഞ്ഞ നിരക്കില്‍ നൽകണമെന്ന ചിന്തയായിരുന്നു ഇതിനു പിന്നിൽ. വർഷം കഴിയുന്തോറും സാധനങ്ങളുടെ വില രണ്ടും മൂന്നും ഇരട്ടിയായി വർധിച്ചിട്ടും നാഗേശ്വര റെഡ്ഡി ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂട്ടിയില്ല.

അതിനാൽ തന്നെ വലിയ ജനക്കൂട്ടമാണ് രേണുകദേവി ടിഫിൻ സെന്‍ററിലേക്ക് എത്തുന്നത്. രുചിയുടേയും വിലയുടേയും കാര്യത്തിൽ ഇവിടെ വരുന്നവരും സന്തോഷവാന്മാരാണ്.

എട്ട് പേരാണ് സ്വാദിഷ്‌ടമായ ഭക്ഷണം നൽകാൻ ജീവനക്കാരായി രേണുകദേവി ഹോട്ടലിൽ ഉള്ളത്. എട്ട് പേരും അവരുടെ തൊഴിലിൽ സംതൃപ്‌തരാണെന്ന് ഹോട്ടലുടമ നാഗേശ്വര റെഡ്ഡി പറയുന്നു.

Also Read:ബെംഗളുരുവിൽ കനത്ത മഴയും വെള്ളക്കെട്ടും; വെള്ളക്കെട്ട് നീന്തിക്കടക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ വൈറൽ

ABOUT THE AUTHOR

...view details