ബെംഗളൂരു: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഉപജീവന മാര്‍ഗം അടഞ്ഞ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. വൈറസ് ബാധയെ തുടര്‍ന്ന് മുതിര്‍ന്ന അംഗം മരിച്ച, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുക.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് യെദ്യൂരപ്പ - കൊവിഡിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണ്.
കൊവിഡിനെ തുടര്‍ന്ന് മുതിര്‍ന്ന അംഗം മരിച്ച, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുക.

കൊവിഡില്‍ പ്രതിസന്ധിയിലായ ബി.പി.എല്‍ കുടംബങ്ങള്‍ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് യെദ്യൂരപ്പ
കൊവിഡിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. ഇത് കണക്കിലെടുത്താണ് ഒരു ലക്ഷം രൂപ നൽകാൻ തങ്ങൾ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ 25,000 മുതൽ 30,000 വരെയുള്ള ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയും. 250 കോടി മുതൽ 300 കോടി രൂപ വരെ സംസ്ഥാന ഖജനാവില്‍ നിന്നും ഇതിനായി മാറ്റിവെയ്ക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ALSO READ:തുളു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം; പിന്തുണച്ച് രാഷ്‌ട്രീയ പ്രമുഖരും