വൈശാലി (ബിഹാര്‍): വിവാഹ ചടങ്ങിനിടെ ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് 11 കാരിയെ തീക്കൊളുത്തി. വൈശാലി ജില്ലയില്‍ ബുധനാഴ്‌ച നടന്ന വിവാഹ ചടങ്ങിനിടെ നൃത്തം വച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളുടെ ഇടയിലേക്ക് കടന്നുചെന്ന് ആണ്‍കുട്ടികള്‍ നൃത്തത്തില്‍ പങ്കുചേരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ അതിക്രമിച്ചുകയറിയതോടെ നൃത്തം അവസാനിപ്പിക്കുകയും തുടര്‍ന്ന് നൃത്തം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്‌തതോടെയാണ് രണ്ടുപേര്‍ ചേര്‍ന്ന് സംഘത്തിലുണ്ടായിരുന്ന 11 കാരിയുടെ ശരീരത്തിലേക്ക് പെട്രോള്‍ തെളിച്ച് തീ കൊളുത്തി ആക്രമിച്ചത്.
അക്രമം ഇങ്ങനെ: 'വിവാഹത്തിന്‍റെ ഭാഗമായി ഞങ്ങള്‍ നൃത്തം ചെയ്യുകയായിരുന്നു. അതിനിടെ കുറച്ച് ആണ്‍കുട്ടികള്‍ ഞങ്ങള്‍ക്കിടയിലേക്ക് കടന്നുവന്ന് നൃത്തം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ തങ്ങള്‍ അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അവര്‍ തങ്ങളുമായി പ്രശ്‌നത്തിലേര്‍പ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നും' അക്രമത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. തൊട്ടടുത്ത ദിവസം വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടികളുടെ സംഘത്തെ ആണ്‍കുട്ടികള്‍ തടഞ്ഞുനിര്‍ത്തുകയും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഭീഷണി ഉയര്‍ത്തുകയും ചെയ്‌തു. ഇതിന് ശേഷം അവര്‍ അവിടെ നിന്നും മടങ്ങി.