കേരളം

kerala

ETV Bharat / bharat

കാമുകിയെ കഴുത്തറുത്ത് കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് - Boyfriend stabbed his girlfriend news

കമിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന്, ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി  Boyfriend stabbed his girlfriend  തമിഴ്‌നാട്ടിൽ യുവതിയെ കൊലപ്പെടുത്തി  കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്  youth commited suicide attempt  Boyfriend stabbed his girlfriend news  Tamil nadu Boyfriend stabbed his girlfriend
കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്

By

Published : Sep 23, 2021, 8:26 PM IST

ചെന്നൈ : തമിഴ്‌നാട്ടിൽ കാമുകിയെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. താംബരത്തെ സ്വകാര്യ കോളജ് വിദ്യാർഥിനി ശ്വേതയാണ് കൊല്ലപ്പെട്ടത്. കാമുകന്‍ രാമചന്ദ്രനാണ് പെണ്‍കുട്ടിയെ ക്രൂരമായി വകവരുത്തിയത്.

കമിതാക്കൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന്, ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് രാമചന്ദ്രന്‍ ശ്വേതയുടെ കഴുത്തറുക്കുകയായിരുന്നു. വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

also read:റായ്‌പൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; 40കാരൻ അറസ്റ്റിൽ

കോളജിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇരുവരും തർക്കത്തിലേര്‍പ്പെട്ടത്. ശ്വേതയെ ആക്രമിച്ച ശേഷം രാമചന്ദ്രൻ കഴുത്തറുത്ത് മരിക്കാൻ ശ്രമിച്ചു.

എന്നാല്‍ ഇതിനിടെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഇയാളെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details