ബിജ്‌നോര്‍(യുപി) :പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ ബാലൻ മരിച്ചു. യുപിയിലെ ബിജ്‌നോറില്‍ വെള്ളിയാഴ്‌ചയുണ്ടായ സംഭവത്തില്‍ ജുനൈദ് എന്ന 10 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇക്രം എന്നയാളുടെ മകന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് ജുനൈദ് എത്തിയിരുന്നത്.
പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ് : 10 വയസുകാരന്‍ കൊല്ലപ്പെട്ടു - യുപിയില്‍ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്: പത്ത് വയസുകാരന്‍ മരിച്ചു
യുപിയിലെ ബിജ്‌നോറില്‍ വെള്ളിയാഴ്‌ചയുണ്ടായ സംഭവത്തില്‍ ജുനൈദ് എന്ന 10 വയസുകാരനാണ് കൊല്ലപ്പെട്ടത്
യുപിയില്‍ പിറന്നാൾ ആഘോഷത്തിനിടെ വെടിവെപ്പ്: പത്ത് വയസുകാരന്‍ മരിച്ചു
also read:കുഴല്‍മന്ദം അപകടമരണം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
പാര്‍ട്ടിക്കെത്തിയ ആഖിബ്, ഇമ്രാന്‍, വാസി എന്നിവര്‍ തമ്മിലാണ് വഴക്കുണ്ടായത്. ഇതിനിടെയുണ്ടായ വെടിവയ്പ്പില്‍ ലക്ഷ്യം തെറ്റിയെത്തിയ ബുള്ളറ്റാണ് ജുനൈദിന്‍റെ ജീവന്‍ അപഹരിച്ചത്. തുടര്‍ന്ന് അക്രമികള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.