ദിസ്‌പൂർ: അസമിൽ ഗ്രനേഡ് സ്ഫോടനത്തിൽ 12കാരൻ കൊല്ലപ്പെട്ടു. സുജോയ് ഹജോങാണ് മരിച്ചത്. ടിനിസുകിയ ജില്ലയിലെ ജാഗുൻ കഥകത്താനിലാണ് സംഭവം. സൈക്കിൾ ഓടിക്കുകയായിരുന്ന കുട്ടി റോഡിൽ കിടന്ന ഗ്രനേഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാർഗരിറ്റ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്‌ടർമാർ പറഞ്ഞു. എന്നാൽ പ്രദേശത്ത് ഗ്രനേഡ് എത്തിയതെങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജഗൂൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു - അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച്
കുട്ടി റോഡിൽ കിടന്ന ഗ്രനേഡ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു
അസമിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് 12കാരൻ കൊല്ലപ്പെട്ടു